/sathyam/media/media_files/2025/09/28/vijay-2025-09-28-13-46-09.jpg)
ചെന്നൈ: സെപ്റ്റംബര്‍ 27 ന് കരൂരില്‍ നടന്ന പാര്‍ട്ടി റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നല്‍കുമെന്ന് ടിവികെ പ്രസിഡന്റ് വിജയ് പ്രഖ്യാപിച്ചു.
മുപ്പതിലധികം പേരുടെ ജീവന്‍ അപഹരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ധനസഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
'നിങ്ങള്‍ അനുഭവിച്ച നഷ്ടത്തിന് ഇത് വലിയ തുകയല്ല. നിങ്ങളുടെ നഷ്ടം നികത്താന്‍ കഴിയില്ലെന്ന് എനിക്കറിയാം. ഇത് നികത്താനാവാത്ത നഷ്ടമാണ്. എന്നാലും, ഈ മണിക്കൂറില്‍ നിങ്ങളുടെ അരികില്‍ നിന്ന് നിങ്ങളുടെ ദുഃഖം പങ്കിടേണ്ടത് എന്റെ കടമയാണ്,' അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.