കരൂര്‍ ദുരന്തം: 'ജീവിതത്തില്‍ ഇതുപോലെ സങ്കടപ്പെട്ട മറ്റൊരു നിമിഷമില്ല. ഹൃ​ദ​യം വേ​ദ​ന​കൊ​ണ്ട് പി​ട​യു​ന്നു, ഉടനെ എല്ലാവരെയും കാണും', വി​കാ​രാ​ധീ​ന​നാ​യി വി​ജ​യ്

New Update
Vijay

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്. ജീ​വി​ത​ത്തി​ൽ ഇ​ത്ര​യും സ​ങ്ക​ട​പ്പെ​ട്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് താ​രം വി​കാ​രാ​ധീ​ന​നാ​യി പ​റ​ഞ്ഞു. ആ​ളു​ക​ൾ റാ​ലി​ക്ക് എ​ത്തി​യ​ത് ത​ന്നോ​ടു​ള്ള സ്നേ​ഹം കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

താ​ൻ പ്ര​സം​ഗി​ച്ച​ത് അ​നു​വ​ദി​ച്ച സ്ഥ​ല​ത്തു​നി​ന്നു​ത​ന്നെ​യാ​ണ്. ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​ത് ന​ട​ന്നു. ഉ​ട​ൻ എ​ല്ലാ​വ​രെ​യും കാ​ണും. സത്യം ഉടൻ പുറത്തുവരും. പി​ന്തു​ണ​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യെ​ന്നും താ​രം വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ദു​ര​ന്ത​ത്തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വും വി​ജ​യം ഉ​യ​ർ​ത്തു​ന്നു​ണ്ട്. അ​ഞ്ച് ജി​ല്ല​ക​ളി​ലും പ്ര​ശ്ന​മു​ണ്ടാ​യി​ല്ല, ക​രൂ​രി​ൽ മാ​ത്രം എ​ന്തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്നും താ​രം ചോ​ദ്യ​മു​ന്ന​യി​ച്ചു.

Advertisment