പ്രചരണ വാഹനം ഇരുചക്രവാഹനത്തിൽ ഇടിക്കുന്നതിന്റെ വീഡിയോ പുറത്ത്; വിജയ് യുടെ കാരവാൻ പിടിച്ചെടുക്കാൻ പൊലീസ്

New Update
vijay karur

ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ് യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാൻ നാമക്കൽ പൊലീസ്. മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്തിന് പിന്നാലെയാണ് തീരുമാനം.

Advertisment

41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നാലെയാണ് കോടതി ബസ് പിടിച്ചെടുക്കാൻ ഉത്തരവിട്ടത്. വിജയ്‌യുടെ പ്രചാരണ വാഹനം ഇരുചക്രവാഹനത്തിൽ ഇടിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടും വാഹനം പിടിച്ചെടുത്ത് കേസ് റജിസ്റ്റർ ചെയ്യാത്തതെന്താണെന്ന് കോടതി ഇന്നലെ ചോദിച്ചിരുന്നു.

തമിഴക വെട്രി കഴകത്തെയും (ടിവികെ) വിജയ്‌‌യെയും മദ്രാസ് ഹൈക്കോടതി ഇന്നലെ അതിരൂക്ഷമായിട്ടാണ് വിമർശിച്ചത്. മനുഷ്യ നിർമിത ദുരന്തമാണുണ്ടായത്. അപകടമുണ്ടായപ്പോൾ സംഘാടകരും നേതാക്കളും അനുയായികളെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വിജയ്‌‌ക്ക് നേതൃപാടവമില്ല. 

ദുരന്തത്തിന് നേരെ കണ്ണടയ്ക്കാൻ കഴിയില്ലെന്നു പറഞ്ഞ കോടതി, നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും ഓർമിപ്പിച്ചു. പ്രദേശത്തുള്ള സിസിടിവികളും വിജയ് യുടെ പ്രചരണ ബസിനകത്തുനിന്നും പുറത്തുനിന്നുമുള്ള സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Advertisment