/sathyam/media/media_files/2026/02/02/untitled-2026-02-02-14-04-51.jpg)
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, സംസ്ഥാനത്തെ രാഷ്ട്രീയ വമ്പന്മാരായ ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും എതിരെ കടുത്ത വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ഡിഎംകെയെ തന്റെ 'രാഷ്ട്രീയ ശത്രു' എന്ന് വിശേഷിപ്പിച്ച വിജയ്, ഭരണപക്ഷത്തെ കടന്നാക്രമിക്കാന്‍ എംജിആറിന്റെ പാരമ്പര്യത്തെയാണ് ആയുധമാക്കിയത്.
തന്റെ പാര്‍ട്ടിയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് വിജയ് പഴയകാല രാഷ്ട്രീയ ചരിത്രം ഓര്‍മ്മിപ്പിച്ചത്.
'അണ്ണാദുരൈയുടെ അയോഗ്യരായ പിന്‍ഗാമികളെ ഓര്‍ത്ത് എംജിആര്‍ ഒരിക്കല്‍ കണ്ണീര്‍ വാര്‍ത്തു. ആ കണ്ണീരൊപ്പാനാണ് അന്ന് എഐഎഡിഎംകെ ഉണ്ടായത്. അതുപോലെ 2021-ലെ തിരഞ്ഞെടുപ്പിന് ശേഷം, കാമരാജ്, അണ്ണാദുരൈ, എംജിആര്‍ എന്നിവര്‍ ഇരുന്ന കസേരയില്‍ ഇന്ന് ഇരിക്കുന്നത് ആരാണെന്ന് ഓര്‍ത്ത് തമിഴ് ജനത കണ്ണീര്‍ വാര്‍ക്കുന്നു. ആ കണ്ണീരൊപ്പാനാണ് ടിവികെ ജനിച്ചത്,' വിജയ് പറഞ്ഞു.
തനിക്ക് രാഷ്ട്രീയത്തില്‍ അനുഭവസമ്പത്തില്ലെന്ന ഡിഎംകെ നേതാക്കളുടെ പരിഹാസത്തിന് വിജയ് ചുട്ട മറുപടി നല്‍കി.
'തിരഞ്ഞെടുപ്പ് ജയിച്ചതിന് ശേഷം പോലും എംജിആറിനെ അവര്‍ പരിഹസിച്ചിരുന്നു. ഇപ്പോള്‍ എന്നെയും പരിഹസിക്കുന്നു. എന്നെ വിമര്‍ശിക്കുന്നത് എംജിആറിനെയും കാമരാജിനെയും ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. അഴിമതിക്കും അനീതിക്കും എതിരെ സംസാരിക്കാന്‍ ഞങ്ങള്‍ക്ക് മാത്രമേ ധൈര്യമുള്ളൂ,' വിജയ് പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us