ഡിഎംകെ 'ദുഷ്ടശക്തി'; അഴിമതി റെയ്ഡ് വരുമ്പോൾ ഡൽഹിക്ക് കുടപിടിക്കുന്നവർ: സ്റ്റാലിനെതിരെ ആഞ്ഞടിച്ച് വിജയ്

തമിഴ്നാട് ടീമും ഡല്‍ഹി ടീമും തമ്മിലുള്ള പോരാട്ടമാണിതെന്ന് പറയുന്നവര്‍ക്ക് ക്രിക്കറ്റിലെ ഉദാഹരണം നിരത്തിയായിരുന്നു വിജയിന്റെ മറുപടി.

New Update
vijay

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും ഡിഎംകെ ഭരണത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്. സംസ്ഥാനത്തെ അഴിമതിയും രാഷ്ട്രീയ ഒത്തുകളികളും ചൂണ്ടിക്കാട്ടിയായിരുന്നു വിജയിന്റെ പ്രസംഗം.

Advertisment

അഴിമതിയുടെ പേരില്‍ റെയ്ഡുകള്‍ വരുമ്പോള്‍ ഡല്‍ഹിയോട് വിധേയത്വം കാണിക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് വിജയ് പരിഹസിച്ചു. ഡിഎംകെ തമിഴ്‌നാടിനെ സംരക്ഷിക്കുന്നുവെന്ന അവകാശവാദം വെറും പൊള്ളയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മുതിര്‍ന്നവര്‍ മാത്രമല്ല, കുട്ടികള്‍ പോലും ഡിഎംകെയെ 'ദുഷ്ടശക്തി' എന്നാണ് വിളിക്കുന്നതെന്ന് വിജയ് ആരോപിച്ചു.

തമിഴ്നാട് ടീമും ഡല്‍ഹി ടീമും തമ്മിലുള്ള പോരാട്ടമാണിതെന്ന് പറയുന്നവര്‍ക്ക് ക്രിക്കറ്റിലെ ഉദാഹരണം നിരത്തിയായിരുന്നു വിജയിന്റെ മറുപടി.


'ഐപിഎല്ലില്‍ ഡല്‍ഹി ടീമിന് ചെന്നൈയെ തൊടാന്‍ പോലുമാകില്ല, അവിടെ സിഎസ്‌കെ വിസില്‍ അടിക്കും. അതുപോലെ തമിഴ്നാട്ടില്‍ ഇനി ടിവികെയുടെ കാലമാണ്,' വിജയ് പറഞ്ഞു.


തമിഴ്നാട് എന്നാല്‍ ടിവികെ ആണെന്നും, ജനങ്ങളുടെ വികാരമാണ് തന്റെ പാര്‍ട്ടിയെന്നും വിജയ് അവകാശപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ-എഐഎഡിഎംകെ മുന്നണികള്‍ക്ക് ടിവികെ വലിയ വെല്ലുവിളിയാകുമെന്ന സൂചനയാണ് വിജയിന്റെ വാക്കുകള്‍ നല്‍കുന്നത്.

Advertisment