/sathyam/media/media_files/2026/03/04/untitled-2026-03-04-15-40-14.jpg)
തഞ്ചാവൂര്‍: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിര്‍ണ്ണായക വാഗ്ദാനങ്ങളുമായി തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്.
ചോള സാമ്രാജ്യത്തിന്റെ ചരിത്രഭൂമിയായ തഞ്ചാവൂരില്‍ നടന്ന ചടങ്ങിലാണ് വിജയ് തന്റെ പാര്‍ട്ടിയുടെ കന്നി തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയത്. സൗജന്യ വിദ്യാഭ്യാസം, അഴിമതി വിരുദ്ധ പോരാട്ടം എന്നിവയ്ക്കാണ് പത്രികയില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്.
സാധാരണക്കാരെയും കര്‍ഷകരെയും ലക്ഷ്യമിട്ടുള്ള വലിയ പ്രഖ്യാപനങ്ങളാണ് വിജയ് നടത്തിയത്. രണ്ടേക്കറില്‍ താഴെ ഭൂമിയുള്ള ചെറുകിട കര്‍ഷകരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാക്കും. കുടുംബത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജോലിക്കാര്‍ ഇല്ലാത്തവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
കടലോര മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. സംസ്ഥാനത്തെ അഴിമതി തുടച്ചുനീക്കുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും വിജയ് പ്രഖ്യാപിച്ചു.
ഭരണകക്ഷിയായ ഡിഎംകെയെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു വിജയിന്റെ പ്രസംഗം. ഡിഎംകെ ഒരു 'തീശക്തി' (തിന്മ) ആണെന്നും കൊച്ചുകുട്ടികള്‍ പോലും ഇപ്പോള്‍ ഈ വാക്ക് ഏറ്റുവിളിക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
ബിജെപിയെ 'ഡല്‍ഹി ടീം' എന്ന് വിശേഷിപ്പിച്ച വിജയ്, ക്രിക്കറ്റ് ഉദാഹരണത്തിലൂടെയാണ് അവരെ വിമര്‍ശിച്ചത്. ഡല്‍ഹി ടീമിന് ഒരിക്കലും തമിഴ്നാട് ടീമിനെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും തമിഴ്നാട് എന്നാല്‍ ടിവികെ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us