തീപിടുത്തത്തില്‍ നിരവധി കുടിലുകള്‍ കത്തിനശിച്ച് പരിക്കേറ്റവരെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെ പാര്‍ട്ടിയുടെ വനിതാ പ്രവര്‍ത്തകയെ പോലീസ് ആക്രമിച്ചു. ആരോപണവുമായി വിജയ്

തീപിടുത്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും അവശ്യസാധനങ്ങളും വിതരണം ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ബലപ്രയോഗം നടത്തിയതായി വിജയ് ആരോപിച്ചു. 

New Update
Untitledcoviddvijay

ചെന്നൈ: മെയ് 26 ന് ചെന്നൈയിലെ വ്യാസര്‍പാടി മുല്ലൈ നഗര്‍ പ്രദേശത്ത് തീപിടുത്തത്തില്‍ നിരവധി കുടിലുകള്‍ കത്തിനശിച്ച് പരിക്കേറ്റവരെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെ തന്റെ പാര്‍ട്ടിയുടെ വനിതാ പ്രവര്‍ത്തകയെ പോലീസ് ആക്രമിച്ചതായി ആരോപിച്ച് നടനും രാഷ്ട്രീയക്കാരനുമായ വിജയ്. 

Advertisment

45 കാരിയായ ഗംഗാവതിയുടെ വയറ്റില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചവിട്ടി. ഇവരെ ചികിത്സയ്ക്കായി സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.


തീപിടുത്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും അവശ്യസാധനങ്ങളും വിതരണം ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ബലപ്രയോഗം നടത്തിയതായി വിജയ് ആരോപിച്ചു. 


വ്യാസര്‍പടി തീപിടുത്തത്തില്‍ വീടുകള്‍ കത്തിനശിച്ച ആളുകളെ സഹായിക്കാന്‍ പോയ ഗംഗാവതി എന്ന ടിവികെ പ്രവര്‍ത്തകയുടെ വയറ്റില്‍ പോലീസ് ചവിട്ടി. 

'എനിക്ക് തീകൊളുത്തി മരിക്കണം. ഞാന്‍ ഇവിടെ നിന്ന് പോകില്ല. എല്ലാ സ്ത്രീകളുടെയും മുന്നില്‍ വെച്ച് ഞാന്‍ അപമാനിക്കപ്പെട്ടു. അയാള്‍ എന്റെ ദുപ്പട്ട വലിച്ചൂരിയെന്ന് ടിവികെ പ്രവര്‍ത്തകയായ ഗംഗാവതി പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Advertisment