സമരത് ചൗധരിയും വിജയ് കുമാർ സിൻഹയും ബിഹാർ ഉപമുഖ്യമന്ത്രിമാരായി തുടരും

നേരത്തെ, ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തിരുന്നു

New Update
Untitled

പട്‌ന: ബിജെപി നേതാക്കളായ സമരത് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയും ബീഹാര്‍ ഉപമുഖ്യമന്ത്രിമാരായി തുടരും. പട്‌നയില്‍ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. 

Advertisment

വ്യാഴാഴ്ച ഈ രണ്ട് നേതാക്കളും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗത്തില്‍ സാമ്രാത് ചൗധരിയെ ബിഹാറിലെ ബിജെപി നിയമസഭാ കക്ഷി നേതാവായി നിയമിച്ചതായി യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.


നേരത്തെ, ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തിരുന്നു. പട്‌നയില്‍ നടന്ന പാര്‍ട്ടി നിയമസഭാംഗങ്ങളുടെ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. പട്‌നയില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് തീരുമാനം.

Advertisment