ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് പലായനം ചെയ്ത വിജയ് മല്യയും ലളിത് മോദിയും ഒരുമിച്ച് പാട്ടുപാടുകയും ആസ്വദിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കോടികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതികളായ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട ഇരുവരും വിദേശത്ത് ആഡംബര ജീവിതം നയിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

New Update
Untitledtrmpp

ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് കടന്ന വിജയ് മല്യയും ലളിത് മോദിയും ഒരുമിച്ച് പാട്ടുപാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Advertisment

കോടികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതികളായ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട ഇരുവരും വിദേശത്ത് ആഡംബര ജീവിതം നയിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.


വൈറലായ വീഡിയോ ലണ്ടനിലെ ഒരു സ്വകാര്യ പാര്‍ട്ടിയിലേതാണ്. ലോകമെമ്പാടുമുള്ള 300-ഓളം അതിഥികളെ മാത്രമാണ് ഈ എക്സ്‌ക്ലൂസീവ് ഇവന്റിലേക്ക് ക്ഷണിച്ചത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.


ലളിത് മോദി തന്നെയാണ് ഈ വീഡിയോ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചത്. അതില്‍ ലളിത് മോദിയും വിജയ് മല്യയും ഫ്രാങ്ക് സിനാട്രയുടെ പ്രശസ്തമായ 'ഐ ഡിഡ് ഇറ്റ് മൈ വേ' എന്ന ഗാനം ആലപിക്കുന്നതും, ആസ്വദിക്കുന്നതും കാണാം. ക്രിസ് ഗെയ്ല്‍ ഈ പാര്‍ട്ടിയിലെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതും ശ്രദ്ധേയമാണ്. 

ലളിത് മോദിയും വിജയ് മല്യയ്ക്കും ഒപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ച് ഗെയ്ല്‍, ''ഞങ്ങള്‍ അത്യന്തം ആസ്വദിച്ചു, മനോഹരമായ ഒരു സായാഹ്നത്തിന് നന്ദി,'' എന്നാണ് കുറിച്ചത്.

ലളിത് മോദിയും വിജയ് മല്യയും ഇപ്പോഴും വിദേശത്ത് സ്ഥിരതാമസമാക്കി ആഡംബര ജീവിതം തുടരുകയാണ്. ഇരുവരുടെയും കേസുകള്‍ ഇപ്പോഴും കോടതികളില്‍ തുടരുകയാണ്.


2019-ല്‍ ഇന്ത്യ വിജയ് മല്യയെ ഔദ്യോഗികമായി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 9,000 കോടി രൂപയുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ടാണ് മല്യയ്ക്കെതിരെയുള്ള കേസ്. എന്നാല്‍, ബാങ്കുകള്‍ തന്നെ ഏകദേശം 14,000 കോടി രൂപ തിരിച്ചുപിടിച്ചതായി മല്യ അടുത്തിടെ ഒരു പോഡ്കാസ്റ്റില്‍ വ്യക്തമാക്കി.


ലളിത് മോദിക്കെതിരായ കേസ് 2009-ലെ ദക്ഷിണാഫ്രിക്കയിലെ ഐപിഎല്‍ സീസണുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളാണ്. നൂറുകണക്കിന് കോടി രൂപയുടെ ദുരുപയോഗം നടത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ലളിത് മോദിക്ക് 10.65 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് പലായനം ചെയ്തിട്ടും, ഇരുവരും വിദേശത്ത് ആഡംബര ജീവിതം നയിക്കുന്നതും ആഘോഷിക്കുന്നതും സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്.

Advertisment