/sathyam/media/media_files/2024/10/20/oByvS3wQ6FdbKkunv5qS.webp)
ചെ​ന്നൈ: ത​മി​ഴ് ന​ട​ൻ വി​ജ​യ് രൂ​പീ​ക​രി​ച്ച രാ​ഷ്ട്രീ​യ പാ​ർ​ട്ടി ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന് ആദ്യ രാഷ്ട്രീയ പണി വരുന്നത് ബി​എ​സ്പിയിൽ നിന്നും. ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ കൊ​ടി​യി​ല്‍ നി​ന്ന് ആ​ന​യു​ടെ ചി​ഹ്നം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​എ​സ്പി വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടുണ്ട്.
അ​ഞ്ചു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ കൊ​ടി​യി​ല്‍ മാ​റ്റം വ​രു​ത്ത​ണം എ​ന്നും ബി​എ​സ്പി​യു​ടെ ത​മി​ഴ്നാ​ട് ഘ​ട​കം അ​യ​ച്ച നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു​ണ്ട്.​ വി​ജ​യു​ടെ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ കൊ​ടി​യി​ല്‍ ഇ​ട​തും വ​ല​തു​മാ​യി ആ​ന​യു​ടെ ചി​ഹ്ന​ങ്ങ​ള്‍ ഉ​ണ്ട്.
ആ​ന ബി​എ​സ്പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ​തു​കൊ​ണ്ട് ടി​വി​കെ യു​ടെ പ​താ​ക​യി​ല്‍ ആ​ന​യെ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് പാ​ർ​ട്ടി വാ​ദി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 22നാ​ണ് പാ​ർ​ട്ടി കൊ​ടി ന​ട​ൻ വി​ജ​യ് പു​റ​ത്തി​റ​ക്കി​യ​ത്. അ​ന്നു​ത​ന്നെ ഇ​തി​ല്‍ ക​ടു​ത്ത എ​തി​ർ​പ്പ് ബി​എ​സ്പി അ​റി​യി​ച്ചി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us