ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ ടി​വി​കെ​യു​മാ​യി സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്. ഡി.എം.കെയുമായി സഖ്യം തുടരുമെന്നും എ.ഐ.സി.സി. നിലപാട് വ്യക്തമാക്കിയത് ഡി​എം​കെ​യു​മാ​യി രാ​ഹു​ൽ ഗാ​ന്ധി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ

New Update
anqd1lbc_vijay-rahul-gandhi_625x300_03_January_26

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ ടി​വി​കെ​യു​മാ​യി നി​ല​വി​ൽ സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്. ഡി​എം​കെ​യു​മാ​യി സ​ഖ്യം തു​ട​രു​മെ​ന്ന് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ എ​ഐ​സി​സി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. ഡി​എം​കെ​യു​മാ​യി രാ​ഹു​ൽ ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും നാ​ല് മ​ണി​ക്കൂ​ർ ച​ർ​ച്ച ന​ട​ത്തി.

Advertisment

ത​മി​ഴ്നാ​ട്ടി​ൽ എ​ഐ​സി​സി പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ വി​ല​ക്കി​യി​ട്ടു​ണ്ട്. ഡി​എം​കെ​യു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന വി​ധ​ത്തി​ൽ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ പാ​ടി​ല്ലെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശം.ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 25 സീ​റ്റി​ൽ മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സ് 18 സീ​റ്റി​ൽ വി​ജ​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ മ​ന്ത്രി​സ​ഭ​യി​ൽ പ​ങ്കാ​ളി​ത്തം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​തി. മ​ത്സ​രി​ക്കാ​ൻ കൂ​ടു​ത​ൽ സീ​റ്റ് വേ​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടും. അ​തേ​സ​മ​യം അ​ധി​കാ​ര​ത്തി​ൽ പ​ങ്ക് നേ​ടാ​നു​ള്ള ശ്ര​മം നേ​തൃ​ത​ല യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

താ​ഴെ ത​ട്ടി​ലു​ള്ള അ​ണി​ക​ളു​ടെ വി​കാ​രം മാ​നി​ക്കു​മെ​ന്നും എ​ഐ​സി​സി വ്യ​ക്ത​മാ​ക്കി. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ വി​ജ​യി​ച്ച സീ​റ്റു​ക​ളു​ടെ എ​ണ്ണം ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി​മാ​രെ ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് നി​ല​വി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ധാ​ര​ണ​യാ​യി​രി​ക്കു​ന്ന​ത്.

Advertisment