വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 30 മരണം. മരിച്ചവരിൽ 3 കുട്ടികളും 10 സ്ത്രീകളും. നിരവധി പേ​ർ കു​ഴ​ഞ്ഞു​വീ​ണു. പ്ര​സം​ഗം പൂ​ർ​ത്തി​യാ​ക്കാ​തെ മ​ട​ങ്ങി വി​ജ​യ്. മന്ത്രിമാരും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും അപകടസ്ഥലത്തേക്ക്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ

New Update
vijay rally

ചെ​ന്നൈ: ടി​വി​കെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യു​ടെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 30 മരണം. ക​രൂ​ർ റാ​ലി​യി​ലാ​ണ് തി​ക്കും തി​ര​ക്കു​മു​ണ്ടാ​യ​ത്. മരിച്ചവരി 3 പേർ കുട്ടികളാണ്.

Advertisment

ആ​റ് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​രു​പ​തി​ലേ​റെ പേ​ർ കു​ഴ​ഞ്ഞു​വീ​ണു. ഇ​തോ​ടെ പ്ര​സം​ഗം പൂ​ർ​ത്തി​യാ​ക്കാ​തെ വി​ജ​യ് മ​ട​ങ്ങി. മന്ത്രിമാരും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും അപകടസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. 

ഡി​എം​കെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് വി​ജ​യ് ആ​രോ​പി​ച്ചു. ചെ​യ്യാ​ൻ പ​റ്റു​ന്ന​തേ താ​ൻ പ​റ​യു​ക​യു​ള്ളൂ. ഡി​എം​കെ​യെ പോ​ലെ ക​പ​ട വാ​ഗ്ധാ​ന​ങ്ങ​ൾ ന​ൽ​കി​ല്ല. മു​ഖ്യ​മ​ന്ത്രി ഓ​രോ​ന്നും വെ​റു​തേ പ​റ​യു​ന്ന​തു പോ​ലെ താ​ൻ പ​റ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Advertisment