അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടം: വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

ഉദയ്പൂര്‍, വഡോദര, ഖേഡ, മെഹ്‌സാന, അര്‍വല്ലി, അഹമ്മദാബാദ്, ബോട്ടാഡ് ജില്ലകളില്‍ നിന്നുള്ളവരായിരുന്നു ഇരകള്‍,' പട്ടേല്‍ പറഞ്ഞു.

New Update
vijay roopani

ഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. രാവിലെ 11.10 ന് രൂപാണിയുടെ ഡിഎന്‍എ പരിശോധന നടത്തി. മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.

Advertisment

അതേസമയം, ഡിഎന്‍എ പരിശോധനയിലൂടെ, കൊല്ലപ്പെട്ട 242 യാത്രക്കാരില്‍ ഇതുവരെ 32 ഇരകളെ അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 14 പേരുടെ മൃതദേഹങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് കൈമാറിയെന്നും ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.


ഇതുവരെ തിരിച്ചറിഞ്ഞത് ഗുജറാത്തിലെയും രാജസ്ഥാനിലെയും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണെന്ന് അഡീഷണല്‍ സിവില്‍ സൂപ്രണ്ട് ഡോ. രജനീഷ് പട്ടേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'ഇതുവരെ മുപ്പത്തിരണ്ട് ഡിഎന്‍എ സാമ്പിളുകള്‍ പൊരുത്തപ്പെട്ടു, 14 മൃതദേഹങ്ങള്‍ ഇതിനകം അതത് കുടുംബങ്ങള്‍ക്ക് കൈമാറി.


ഉദയ്പൂര്‍, വഡോദര, ഖേഡ, മെഹ്‌സാന, അര്‍വല്ലി, അഹമ്മദാബാദ്, ബോട്ടാഡ് ജില്ലകളില്‍ നിന്നുള്ളവരായിരുന്നു ഇരകള്‍,' പട്ടേല്‍ പറഞ്ഞു.


മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞതോ മറ്റുവിധത്തില്‍ കേടുപാടുകള്‍ സംഭവിച്ചതോ ആയതിനാല്‍, ദുരന്തത്തിന് ഇരയായവരെ കണ്ടെത്താനായി അധികൃതര്‍ ഡിഎന്‍എ പരിശോധനകള്‍ നടത്തിവരികയാണ്.

Advertisment