/sathyam/media/media_files/2025/10/01/19428794-vijay1-2025-10-01-16-04-27.webp)
ചെ​ന്നൈ: ക​രൂ​ര്‍ ആ​ള്‍​ക്കൂ​ട്ട ദു​ര​ന്ത​ത്തി​ല്‍ ടി​വി​കെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യ്ക്ക് മ​റു​പ​ടി​യു​മാ​യി ഡി​എം​കെ നേ​താ​വ് സെ​ന്തി​ല്‍ ബാ​ലാ​ജി.
ദു​ര​ന്ത​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത ദു​ര​ന്ത​മാ​ണ് ന​ട​ന്ന​തെ​ന്നും ബാ​ലാ​ജി പ്ര​തി​ക​രി​ച്ചു.
യോ​ഗ​ത്തി​ന് എ​ത്തി​യ​വ​ര്‍​ക്ക് കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കാ​ന്‍ പോ​ലും ടി​വി​കെ ശ്ര​മി​ച്ചി​ല്ല. ഡി​എം​കെ​യു​ടെ യോ​ഗ​ങ്ങ​ളി​ല്‍ ഇ​തൊ​ന്നു​മ​ല്ല പ​തി​വ്.
അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലും ടി​വി​കെ ഉ​റ​പ്പാ​ക്കി​യി​ല്ലെ​ന്നും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച് സെ​ന്തി​ല്‍ ബാ​ലാ​ജി പ​റ​ഞ്ഞു.
നൂ​റു​ക​ണ​ക്കി​ന് ചെ​രു​പ്പു​ക​ള്‍ കി​ട​ക്കു​ന്ന​ത് ന​മു​ക്ക് അ​വി​ടെ കാ​ണാം. എ​ന്നാ​ല്‍ ഒ​രു ബി​സ്​ക​റ്റി​ന്‍റെ ക​വ​റോ വെ​ള്ള​ക്കു​പ്പി​യോ ക​ണ്ടി​ല്ല.
വി​ജ​യ് കൃ​ത്യ​സ​മ​യ​ത്ത് എ​ത്താ​തി​രു​ന്ന​ത് വ​ലി​യ വീ​ഴ്ച​യാ​ണ്. വി​ജ​യ് വ​രും​മു​ന്‍​പ് ത​ന്നെ പ്ര​ശ്​ന​ങ്ങ​ള്‍ തു​ട​ങ്ങി​യി​രു​ന്നു​വെ​ന്നും ആ​ളു​ക​ള്‍ കു​ഴ​ഞ്ഞു വീ​ണി​രു​ന്നു​വെ​ന്നും സെ​ന്തി​ല്‍ ബാ​ലാ​ജി വ്യ​ക്ത​മാ​ക്കി.
എ​ല്ലാ​യി​ട​ത്തും പ്ര​ശ്​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. വി​ജ​യ് വാ​ഹ​ന​ത്തി​ന് മു​ക​ളി​ല്‍ നി​ന്ന​ത് 19 മി​നി​റ്റാ​ണ്. ത​ന്നെ​ക്കു​റി​ച്ച് അ​വ​സാ​നം സം​സാ​രി​ക്കാം എ​ന്നാ​ണ് പ​റ​ഞ്ഞ​ത്.
ആ​റു മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ള്‍ ചെ​രു​പ്പേ​റു​ണ്ടാ​യി. ത​ന്നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത് 16-ാം മി​നി​ട്ടി​ലാ​ണ്. വി​ജ​യ് തെ​റ്റിദ്ധരി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സെ​ന്തി​ല്‍ ബാ​ലാ​ജി കു​റ്റ​പ്പെ​ടു​ത്തി.