/sathyam/media/media_files/2025/09/29/karoor-2025-09-29-08-55-08.jpg)
ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ റാലിയി ദുരന്തത്തില്‍ കലാശിച്ചത് പൊലീസിന്റെയും സംഘാടകരുടെയും വീഴ്ചകള്‍ തന്നെയെന്ന് കേന്ദ്ര ഏജന്‍സികള്‍.
പരിപാടിക്കായി സ്ഥലം അനുവദിച്ചതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. പതിനായിരം പേരെ ഉള്‍ക്കൊള്ളിക്കുന്ന നിലയിലായിരുന്നു പരിപാടിക്ക് അനുമതി തേടിയത്. എന്നാല്‍ പതിനായിരത്തില്‍ മേല്‍ ആളുകള്‍ പങ്കെടുക്കുന്ന വിധത്തിലുള്ള ടിവികെ റാലികളുടെ സ്വഭാവം പരിഗണിച്ചില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ ചൂണ്ടിക്കാണിച്ചു.
വിജയ് ഉച്ചയോടെ എത്തുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നതെങ്കിലും പത്ത് മണിയോടെ തന്നെ പരിപാടി നടന്ന വേലുചാമിപുരത്ത് ആളുകള്‍ തടിച്ചുകൂടി തുടങ്ങിയിരുന്നു.
ആളുകളുടെ തിരക്ക് വര്‍ദ്ധിച്ചപ്പോഴും വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. 45,000 പേര്‍ വേലുചാമിപുരത്ത് ഉണ്ടായിരുന്നു. ഫ്‌ളൈ ഓവര്‍ പരിസരത്ത് പതിനായിരം മുതല്‍ പതിനയ്യായിരം ആളുകള്‍ വരെയുണ്ടായിരുന്നു. വിജയ് എത്തിയതോടെ ഇവരും ഒപ്പം നീങ്ങി.
ഇത്രയും ആളുകളെ ഉള്‍ക്കൊള്ളാന്‍ വേലുചാമിപുരത്തിന് കഴിയുമായിരുന്നില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ പറയുന്നു.