/sathyam/media/media_files/EY26yDIeGiKqk73zmBPY.jpg)
ന്യൂഡല്‍ഹി: ബോക്‌സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് വിജേന്ദര്‍ അംഗത്വം സ്വീകരിച്ചത്. . രാജ്യത്തിന്റെ വികസനത്തിനൊപ്പം നില്‍ക്കുന്നതിനായാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് വിജേന്ദര്‍ പറഞ്ഞു.
2019ലാണ് താരം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പിന്നീട് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത്തവണ ഹരിയാനയിലെ ഭിവാനി-മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മഥുര സീറ്റാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതില്‍ വിജേന്ദറിന് അതൃപ്തിയുണ്ടായിരുന്നു.
#WATCH | Boxer & Congress leader Vijender Singh joins BJP at the party headquarters in Delhi#LokSabhaElections2024pic.twitter.com/5fqOt9KIcp
— ANI (@ANI) April 3, 2024
കര്‍ഷക സമരം, പീഡനപരാതിയുമായി ബന്ധപ്പെട്ട് റെസലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ വനിതാ താരങ്ങള്‍ നടത്തിയ പ്രതിഷേധം എന്നിവയെ അനുകൂലിച്ച് ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന നേതാവാണ് വിജേന്ദര്‍. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് വിജേന്ദര്‍ എക്‌സില്‍ റീ ട്വീറ്റ് ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന വിജേന്ദര്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. ഹരിയാനയില്‍ പലയിടത്തും സ്വാധീനമുള്ള ജാട്ട് വിഭാഗത്തില്‍പെട്ട നേതാവാണ് വിജേന്ദര്‍.