ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം വീരേന്ദര്‍ സെവാഗിന്റെ സഹോദരന്‍ വിനോദ് സെവാഗ് ഏഴു കോടി രൂപയുടെ വണ്ടച്ചെക്ക് കേസില്‍ അറസ്റ്റില്‍.
ചണ്ഡീഗഡ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രാദേശിക കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ജല്‍ത ഫുഡ് ആന്‍ഡ് ബിവറേജസ് കമ്പനിയുമായി ബന്ധപ്പെട്ടതാണ് കേസ്. ഇതിന്റെ ഡയറക്ടര്‍മാരായ വിനോദ് സെവാഗ്, വിഷ്ണു മിത്തല്‍, സുധീര്‍ മല്‍ഹോത്ര എന്നിവര്‍ക്കെതിരേ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കേസില്‍ വിനോദ് സെവാഗ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ മാര്‍ച്ച് 10-ന് വാദം കേള്‍ക്കും.