മദ്രസ മാനേജ്‌മെന്റ് ഏഴാം ക്ലാസിലെ  വിദ്യാര്‍ഥിനിയോട്  കന്യകാത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു... സംഭവത്തിൽ വൻ പ്രതിഷേധം

അനുസരിച്ചില്ലെങ്കില്‍ വിദ്യാര്‍ഥിനിയെ പുറത്താക്കുമെന്നും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സ്ഥാപന മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥിനിയുടെ പിതാവ് ആരോപിച്ചു

New Update
victim

ലഖ്‌നൗ: മൊറാദാബാദിലെ ഒരു മദ്രസ മാനേജ്‌മെന്റ് ഏഴാം ക്ലാസിലെ വിദ്യാര്‍ഥിയില്‍ നിന്ന് കന്യകാത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതിന്റെ പേരില്‍ പ്രതിഷേധം തുടരുന്നു. 

Advertisment

അനുസരിച്ചില്ലെങ്കില്‍ വിദ്യാര്‍ഥിനിയെ പുറത്താക്കുമെന്നും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സ്ഥാപന മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥിനിയുടെ പിതാവ് ആരോപിച്ചു.

വിദ്യാര്‍ഥിനിയുടെ കുടുംബത്തില്‍ നിന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഛണ്ഡീഗഡ് സ്വദേശിയാണ് പെണ്‍കുട്ടി. 

ഒക്ടോബര്‍ 14നാണ് വിദ്യാര്‍ഥിനിയുടെ പിതാവ് മദ്രസ മാനേജ്‌മെന്റിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. 

women

സ്‌കൂള്‍ മാനേജ്‌മെന്റ് തങ്ങളുടെ മകളുടെ വ്യക്തിത്വത്തെ അപമാനിച്ചുവെന്ന് വിദ്യാര്‍ഥിയുടെ കുടുംബം പൊലീസിനോട് പറഞ്ഞു.

സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്നും മാനേജ്‌മെന്റിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.

Advertisment