ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/12/14/visa-2025-12-14-15-13-45.jpg)
ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ഇറക്കുമതി ചുങ്കങ്ങള്‍ക്ക് പിന്നാലെ, അയല്‍രാജ്യമായ ചൈനയുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി ചൈനീസ് പ്രൊഫഷണലുകള്‍ക്കുള്ള വിസ നടപടികള്‍ ഇന്ത്യ ലഘൂകരിച്ചു.
Advertisment
വിസ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥതല പരിശോധനകളുടെ ഒരു ഘട്ടം ഒഴിവാക്കിയതായും നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയതായും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫും റഷ്യന്‍ എണ്ണ വാങ്ങുന്നതിന് 25 ശതമാനം പിഴയും ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നിര്‍ണ്ണായക നീക്കം.
പുതിയ തീരുമാനപ്രകാരം ബിസിനസ് വിസകള്‍ അനുവദിക്കുന്നതിനുള്ള സമയം ഒരു മാസത്തില്‍ താഴെയായി കുറച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us