New Update
/sathyam/media/media_files/2025/10/10/chandrababu-naidu-2025-10-10-23-18-53.png)
വിശാഖപട്ടണം: ഡാറ്റാ സെൻ്ററുകളിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പദ്ധതികളിലുമായി ഗൂഗിൾ 88,000 കോടി രൂപ നിക്ഷേപം നടത്തുമെന്ന് ആന്ധ്രാദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
Advertisment
ഗൂഗിളിൻ്റെ ഡാറ്റാ സെൻ്ററുകളുടെയും എഐ പദ്ധതികളുടെയും നടപടികൾ അന്തിമഘട്ടത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ സാമ്പത്തിക പരിഷ്കരണം വന്നതിന് ശേഷം, ഈ പദ്ധതികൾക്കായി വിശാഖപട്ടണത്ത് അടുത്ത 3 വർഷത്തിനുള്ളിൽ ഒറ്റയടിക്ക് 88,000 കോടി രൂപയുടെ നിക്ഷേപം ​ഗൂ​ഗിൾ നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിശാഖപട്ടണത്തെ ധർലുവട, അടവിവരം, രാംപള്ളി എന്നീ സ്ഥലങ്ങളിലായിരിക്കും ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുക. 2047-ഓടെ ഇന്ത്യ ഒരു വികസിത രാജ്യമായി മാറുമെന്നും അതോടൊപ്പം വികസനത്തിൽ രാജ്യത്ത് തന്നെ മുൻപന്തിയിലുള്ള സംസ്ഥാനമായിരിക്കും ആന്ധ്രാപ്രദേശെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.