കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് കോണ്‍സ്റ്റബിളിന് ജോലി വാഗ്ദാനം ചെയ്ത് വിശാല്‍ ദദ്ലാനി

സുരക്ഷാ പരിശോധനയ്ക്ക് ശേഷം ബോര്‍ഡിംഗ് പോയിന്റിലേക്ക് പോവുകയായിരുന്ന കങ്കണ റണാവത്തിനെ സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗര്‍ പരിശോധന സ്ഥലത്ത് വെച്ച് തല്ലിയതായാണ് പരാതി. 

New Update
Vishal Dadlani

ഡല്‍ഹി: ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വച്ച് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ കങ്കണ റണാവതിനെ തല്ലിയ സിഐഎസ്എഫ് കോണ്‍സ്റ്റബിളിന് ജോലി വാഗ്ദാനവുമായി ഗായകനും സംഗീതജ്ഞനുമായ വിശാല്‍ ദദ്ലാനി രംഗത്ത്.

Advertisment

സംഭവവുമായി ബന്ധപ്പെട്ട് വിശാല്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഒരു കുറിപ്പ് പങ്കുവെക്കുകയും സിഐഎസ്എഫ് കോണ്‍സ്റ്റബിളിന് പിന്തുണ അറിയിക്കുകയും ചെയ്തു.

സുരക്ഷാ പരിശോധനയ്ക്ക് ശേഷം ബോര്‍ഡിംഗ് പോയിന്റിലേക്ക് പോവുകയായിരുന്ന കങ്കണ റണാവത്തിനെ സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗര്‍ പരിശോധന സ്ഥലത്ത് വെച്ച് തല്ലിയതായാണ് പരാതി. 

സംഭവത്തെത്തുടര്‍ന്ന് വിശാല്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുകയും സിഐഎസ്എഫ് കോണ്‍സ്റ്റബിളിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ താന്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഞാന്‍ ഒരിക്കലും അക്രമത്തെ പിന്തുണയ്ക്കുന്നില്ല. എന്നാല്‍ ഉദ്യോഗസ്ഥരുടെ രോഷത്തിന്റെ കാരണം ഞാന്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നു. അവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുകയാണെങ്കില്‍ അവര്‍ക്കായി ഒരു ജോലി ഞാന്‍ ഉറപ്പാക്കും. ജയ് ഹിന്ദ്. ജയ് ജവാന്‍. ജയ് കിസാന്‍ അദ്ദേഹം എഴുതി.

Advertisment