/sathyam/media/media_files/2026/03/01/vishnu-manchu-2026-03-01-11-23-08.jpg)
ഹൈദരാബാദ്: ഇറാന്‍-യുഎസ് സംഘര്‍ഷം മുറുകുന്നതിനിടെ ദുബായില്‍ കുടുംബത്തോടൊപ്പം കഴിയുന്ന പ്രമുഖ തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ദുബായിലെ ആകാശത്ത് മിസൈലുകള്‍ ചീറിപ്പായുന്നതും പ്രതിരോധ സംവിധാനങ്ങള്‍ അവയെ തകര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അതിശക്തമായ ശബ്ദത്തില്‍ തന്റെ വീട് കുലുങ്ങിയെന്നും വിഷ്ണു മഞ്ചു വെളിപ്പെടുത്തി.
യുദ്ധത്തിന്റെ ഭീകരമായ ശബ്ദങ്ങള്‍ കേട്ട് തന്റെ ചെറിയ മകള്‍ ഭയന്നുപോയെന്നും ഇത്തരം സാഹചര്യങ്ങള്‍ ജീവിതം എത്രത്തോളം ദുര്‍ബലമാണെന്ന് ഓര്‍മ്മിപ്പിക്കുന്നുവെന്നും താരം തന്റെ 'എക്‌സ്' ഹാന്‍ഡിലിലൂടെ കുറിച്ചു.
'ഇന്ന് രാത്രി ദുബായില്‍ കുടുംബത്തോടൊപ്പമാണ്. ആകാശത്ത് മിസൈലുകള്‍ കാണാം. പ്രതിരോധ സംവിധാനങ്ങള്‍ അവയെ തകര്‍ക്കുമ്പോഴുണ്ടാകുന്ന വലിയ ശബ്ദം ഞങ്ങളുടെ വീടിനെ പിടിച്ചുലച്ചു. എന്റെ മകള്‍ അയറ ആകെ ഭയന്നുപോയി,' വിഷ്ണു കുറിച്ചു.
ഒരു കുട്ടിയും തന്റെ വീടിന് മുകളില്‍ യുദ്ധത്തിന്റെ ശബ്ദം കേട്ട് വളരേണ്ടി വരരുത്. സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കുന്ന യുഎഇ പ്രതിരോധ സേനയ്ക്ക് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു. 'ഹര്‍ ഹര്‍ മഹാദേവ്' എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.
അദ്ദേഹം പങ്കുവെച്ച വീഡിയോയില്‍ രാത്രി ആകാശത്ത് മിസൈലുകള്‍ തെളിയുന്നതും സ്‌ഫോടന ശബ്ദങ്ങളും വ്യക്തമായി കേള്‍ക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us