ഇത് 'അനാദരവ് നിറഞ്ഞ പ്രവൃത്തി'. തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിൽ വിഷ്ണു പ്രതിമ തകർത്തതിനെതിരെ പ്രതികരിച്ച് ഇന്ത്യ

'തായ്ലന്‍ഡ്-കംബോഡിയ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ഒരു പ്രദേശത്ത് അടുത്തിടെ നിര്‍മ്മിച്ച ഒരു ഹിന്ദു ദേവന്റെ പ്രതിമ തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കണ്ടു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്ത് വിഷ്ണുവിന്റെ പ്രതിമ തകര്‍ത്തതായുള്ള റിപ്പോര്‍ട്ടുകളില്‍ വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. 

Advertisment

ഈ പ്രതിമ സമീപകാലത്ത് നിര്‍മ്മിച്ചതാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ഒരു പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. 'ഇത്തരം അനാദരവുള്ള പ്രവൃത്തികള്‍ ലോകമെമ്പാടുമുള്ള അനുയായികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു' എന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.


രണ്ടാഴ്ചയിലേറെയായി ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന സൈനിക ഏറ്റുമുട്ടലുകള്‍ക്ക് ശേഷം തിങ്കളാഴ്ച തായ്ലന്‍ഡ് സൈന്യം വിഷ്ണുവിന്റെ പ്രതിമ തകര്‍ത്തതായാണ് ആരോപണം.

തായ്ലന്‍ഡ്-കംബോഡിയ അതിര്‍ത്തിയിലെ വിഷ്ണു പ്രതിമയെ പ്രദേശത്തെ ജനങ്ങള്‍ വളരെയധികം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ടെന്നും ഇത് പങ്കിട്ട നാഗരിക പൈതൃകത്തിന്റെ ഭാഗമാണെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

'തായ്ലന്‍ഡ്-കംബോഡിയ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ഒരു പ്രദേശത്ത് അടുത്തിടെ നിര്‍മ്മിച്ച ഒരു ഹിന്ദു ദേവന്റെ പ്രതിമ തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കണ്ടു.

നമ്മുടെ പങ്കിട്ട നാഗരിക പൈതൃകത്തിന്റെ ഭാഗമായി, പ്രദേശത്തുടനീളമുള്ള ആളുകള്‍ ഹിന്ദു, ബുദ്ധ ദേവതകളെ ആഴത്തില്‍ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു,' വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.


അതേസമയം, ഇരുവിഭാഗവും സമാധാനം പുനഃസ്ഥാപിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. 'പ്രദേശിക അവകാശവാദങ്ങള്‍ ഉണ്ടെങ്കിലും, ഇത്തരം അനാദരവുള്ള പ്രവൃത്തികള്‍ ലോകമെമ്പാടുമുള്ള അനുയായികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു, അവ അങ്ങനെ സംഭവിക്കരുത്.


ഇരുവിഭാഗവും സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും മടങ്ങണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും കൂടുതല്‍ ജീവന്‍ നഷ്ടപ്പെടാതിരിക്കണമെന്നും സ്വത്തിനും പൈതൃകത്തിനും നാശനഷ്ടങ്ങള്‍ ഒഴിവാക്കണമെന്നും ഞങ്ങള്‍ വീണ്ടും അഭ്യര്‍ത്ഥിക്കുന്നു,' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Advertisment