സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഓഫർ നൽകുന്ന ഫ്രീഡം സെയിൽ പ്രഖ്യാപിച്ച് വിസ്‌താര എയർലൈൻസ്; വണ്‍വേ ടിക്കറ്റിന് വെറും 1,578 രൂപ, ഓഫര്‍ ഓഗസ്റ്റ് 15 വരെ

എക്കോണമി ക്ലാസിൽ പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയിൽ നിന്ന് ആസാമിലെ ദിബ്രുഗഡിലേക്കുള്ള വൺവേ ടിക്കറ്റിന് 1,578 രൂപയാണ് നിരക്ക്. ഇതാണ് ഫ്രീഡം സെയിൽ വഴി ലഭിക്കുന്ന ഏറ്റവും വലിയ ഓഫർ.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
vistara Flight Ticket Offer August

ഡൽഹി: ടിക്കറ്റ് നിരക്കിൽ പ്രത്യേക ഓഫർ നൽകുന്ന ഫ്രീഡം സെയിൽ പ്രഖ്യാപിച്ച് വിസ്‌താര എയർലൈൻസ്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് പ്രത്യേക ഓഫർ. ആഭ്യന്തര യാത്ര ടിക്കറ്റിന് പുറമെ അന്താരാഷ്ട്ര യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും.

Advertisment

എക്കോണമി ക്ലാസിൽ പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയിൽ നിന്ന് ആസാമിലെ ദിബ്രുഗഡിലേക്കുള്ള വൺവേ ടിക്കറ്റിന് 1,578 രൂപയാണ് നിരക്ക്. ഇതാണ് ഫ്രീഡം സെയിൽ വഴി ലഭിക്കുന്ന ഏറ്റവും വലിയ ഓഫർ.

മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് 2,678 രൂപയാണ് എക്കണോമി ക്ലാസ് ടിക്കറ്റിന്‍റെ നിരക്ക്. ബിസിനസ് ക്ലാസിന് 9,978 രൂപയാണ് നിരക്ക്. അന്താരാഷ്ട്ര യാത്ര ടിക്കറ്റുകൾക്ക് 11,978 രൂപ മുതലാണ് നിരക്ക് ഈടാക്കുന്നത്.

മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള പ്രീമിയം എക്കോണമി ക്ലാസ് ടിക്കറ്റിന് 2,678 രൂപയാണ് നൽകേണ്ടി വരിക. ബിസിനസ് ക്ലാസിന് 9,978 രൂപയാണ് ടിക്കറ്റ് നിരക്ക്. അന്താരാഷ്ട്ര യാത്ര നിരക്കുകൾ 11,978 രൂപ മുതലാണ് തുടങ്ങുന്നത്.

ഡല്‍ഹിയില്‍ നിന്ന് കാഠ്‌മണ്ഡുവിലേക്കുള്ള എക്കോണമി ക്ലാസ് ടിക്കറ്റ് നിരക്കാണിത്. ഇതേ യാത്രയ്ക്ക് പ്രീമിയം എക്കോണമി റേഞ്ചിൽ 13,978 രൂപ മുതലാണ് നിരക്കുകൾ തുടങ്ങുന്നത്. ബിസിനസ് ക്ലാസ് നിരക്ക് 46,978 രൂപയുമാണ്.

ഓഗസ്റ്റ് 15ന് രാത്രി 11.59 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് പ്രത്യേക ഓഫർ ലഭ്യമാകുക. 31 വരെയുള്ള യാത്രകൾക്കാണ് നിരക്കിൽ ഇളവ് ലഭിക്കുക.

വിസ്‌താര എയർലൈൻസിന്‍റെ www.airvistara.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വിസ്‌താരയുടെ ഐഒഎസ്, ആൻഡ്രോയിഡ് മൊബൈൽ ആപ്പുകൾ വഴിയോ വിസ്‌താര എയർപോർട്ട് ടിക്കറ്റ് ഓഫിസുകൾ, വിസ്‌താര കോൾ സെന്‍ററുകൾ, ഓൺലൈൻ ട്രാവൽ ഏജൻസികൾ, ട്രാവൽ ഏജൻറുകൾ എന്നിവ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Advertisment