കര്‍ണാടക: ശിവമോഗയിലെ റിപ്പണ്‍പേട്ടിനടുത്തുള്ള ഹിരേസാനി ഗ്രാമത്തിലെ അംഗന്‍വാടിയില്‍ കുട്ടികളിലെ നിശാന്ധത തടയുന്നതിനായി നല്‍കിയ വിറ്റാമിന്‍ എ തുള്ളിമരുന്ന് കഴിച്ച കുട്ടികള്‍ക്ക് വയറുവേദനയും ഛര്‍ദിയും. തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട കുട്ടികളെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, കേസുകളുടെ എണ്ണം കൂടി പ്രത്യേക പരിചരണം ആവശ്യമായതിനാല്‍ ശിവമോഗയിലെ മക്ഗണ്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ ആരോഗ്യനില വഷളായതായി മാതാപിതാക്കള്‍ ആരോപിച്ചു.
ശിവമോഗ എം.എല്‍.എ ബേലുരു ഗോപാലകൃഷ്ണ ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു. ആവശ്യമായ എല്ലാ ചികിത്സയും നല്‍കാന്‍ മെഡിക്കല്‍ സ്റ്റാഫിന് നിര്‍ദേശം നല്‍കി.
ജില്ലാ ആരോഗ്യ ഓഫീസറും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ആശുപത്രിയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. അസുഖത്തിന് കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. ഭക്ഷണം, വെള്ളം, വിറ്റാമിന്‍ എ തുള്ളിമരുന്ന് എന്നിവയിലേതെങ്കിലും കാരണമായിരിക്കാമെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു. മൂന്നിന്റെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു.
ആരോഗ്യ സുരക്ഷയിലുണ്ടായ വീഴ്ചകള്‍ പരിശോധിക്കണമെന്ന് രക്ഷിതാക്കളും വിദഗ്ധരും ആവശ്യപ്പെടുന്നു.