'തടങ്കലിൽ വച്ചതിന് ശേഷം എനിക്കുവേണ്ടി ആരെങ്കിലും സംസാരിക്കുമെന്ന് കരുതിയ ഞാന്‍ മണ്ടനായി': 'ഇന്ത്യ തോറ്റു, ചൈന വിജയിച്ചു' എന്ന് വ്‌ളോഗർ അനന്ത് മിത്തൽ

താന്‍ നിരവധി തവണ ചൈന സന്ദര്‍ശിച്ചിട്ടുണ്ടെന്നും അവിടുത്തെ സംസ്‌കാരം ആസ്വദിച്ചിട്ടുണ്ടെന്നും പറഞ്ഞ അനന്ത് മിത്തല്‍, ഇപ്പോള്‍ തന്റെ കാഴ്ചപ്പാട് മാറിയെന്ന് പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: ഓണ്‍ റോഡ് ഇന്ത്യന്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ ട്രാവല്‍ വ്‌ലോഗര്‍ അനന്ത് മിത്തല്‍ ഒരു ഇന്‍സ്റ്റാഗ്രാം റീല്‍ പോസ്റ്റ് ചെയ്തു, അതില്‍ 'ഇന്ത്യ തോറ്റു, ചൈന വിജയിച്ചു' എന്ന് പറഞ്ഞു.

Advertisment

ഈ മാസം ആദ്യം ചൈനീസ് അധികൃതര്‍ തന്നെ കസ്റ്റഡിയിലെടുത്തതിനുശേഷം ഇന്ത്യന്‍ സര്‍ക്കാര്‍ മൗനം പാലിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതികരണക്കുറവില്‍ അനന്ത് മിത്തല്‍ നിരാശ പ്രകടിപ്പിച്ചു.


'ഇനി മുതല്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. അല്ലെങ്കില്‍ നമ്മുടെ സര്‍ക്കാരിനെ ചൈന അടിച്ചമര്‍ത്തിയെന്ന് എനിക്ക് തോന്നും. എന്റെ കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം ഒന്നും പറഞ്ഞിട്ടില്ല, അത് എന്നെ നിരാശയിലാക്കി,' അദ്ദേഹം പറഞ്ഞു.

എനിക്കുവേണ്ടി ആരെങ്കിലും സംസാരിക്കുമെന്ന് കരുതിയ ഞാന്‍ മണ്ടനായി. അദ്ദേഹം പറഞ്ഞു, സ്ഥാപനപരമായ പിന്തുണയെക്കുറിച്ചുള്ള സ്വന്തം പ്രതീക്ഷകളെ ചോദ്യം ചെയ്യാന്‍ ഈ അനുഭവം തന്നെ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ചൈനയില്‍ നിന്നുള്ള ആളുകള്‍ പിന്തുണാ സന്ദേശങ്ങളുമായി തന്നെ സമീപിച്ചിട്ടുണ്ടെന്ന് വ്ളോഗര്‍ പറഞ്ഞു. താന്‍ നിരവധി തവണ ചൈന സന്ദര്‍ശിച്ചിട്ടുണ്ടെന്നും അവിടുത്തെ സംസ്‌കാരം ആസ്വദിച്ചിട്ടുണ്ടെന്നും പറഞ്ഞ അനന്ത് മിത്തല്‍, ഇപ്പോള്‍ തന്റെ കാഴ്ചപ്പാട് മാറിയെന്ന് പറഞ്ഞു.


'എന്റെ കാര്യത്തില്‍ ആരും ശ്രദ്ധിക്കാത്തപ്പോള്‍ അതിര്‍ത്തി രേഖ എവിടെയാണെന്ന് ഞാന്‍ എന്തിന് ശ്രദ്ധിക്കണം. വലിയ ആളുകള്‍ ഇത് തീരുമാനിക്കട്ടെ,' അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗ്വാങ്ഷോ വിമാനത്താവളത്തില്‍ തന്നെ ഏകദേശം 15 മണിക്കൂറോളം തടഞ്ഞുവച്ചതായി അനന്ത് മിത്തല്‍ ആരോപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പരാമര്‍ശങ്ങള്‍. 

Advertisment