ഡൽഹി: ഏഴ് സംസ്ഥാനങ്ങിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. ബീഹാര്‍, പഞ്ചാബ് ,തമിഴ്‌നാട്, മധ്യപ്രദേശ് എന്നവിടങ്ങളിലെ ഒരോ മണ്ഡലങ്ങളും, ഉത്തരാഖണ്ഡിലെ രണ്ടും പശ്ചിമബംഗാളിലെ നാലും, ഹിമാചല്‍ പ്രദേശിലെ മൂന്നും മണ്ഡലങ്ങലാണ് ഇന്ന് ജനവിധി തേടിയത്.
എല്ലാ മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയെങ്കിലും 77.73 ശതമാനം പോളിങ് നടന്ന തമിഴ്‌നാട്ടിലെ വിക്രമണ്ഡി നിയമസഭമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 47% പോളിങ് രേഖപ്പെടുത്തിയ ഉത്തരാഖണ്ഡിലെ ബദ്രിനാഥിലാണ് ഏറ്റവും കുറവ് പോളിങ്.
ഉത്തരാഖണ്ഡിലും പശ്ചിമബംഗാളിലും ചില ബൂത്തുകളില്‍ സംഘര്‍ഷങ്ങളുണ്ടായി. ഉത്തരാഖണ്ഡില്‍ വോട്ട് ചെയ്യാനെത്തിയവർക്ക് നേരെ തോക്കും വടികളുമായെത്തിയ അക്രമി സംഘം മര്‍ദ്ദിച്ചു. ജൂലൈ 13 നാണ് വോട്ടെണ്ണല്‍ നടക്കുക.