New Update
/sathyam/media/media_files/2025/08/17/untitledzele-2025-08-17-14-10-25.jpg)
പാലക്കാട്: വാളയാറില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു. തമിഴ്‌നാട് ചെന്നൈ പെരുമ്പം സ്വദേശികളായ രണ്ട് കുടുംബമാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.
Advertisment
വാളയാര്‍ ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മഹീന്ദ്ര വാഹനം ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ലാവണ്യ (40) മലര്‍ (40) എന്നിവരാണ് മരിച്ചത്.
ലാവണ്യയുടെ ഭര്‍ത്താവ് സായിറാം 48, ഇദ്ദേഹത്തിന്റെ എട്ടു വയസ്സുള്ള കുട്ടി, മലരിന്റെ രണ്ടു കുട്ടികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്- ഇതില്‍ മൂന്നു വയസ്സുള്ള കുഞ്ഞിന്റെ തലയ്ക്കാണ് പരിക്ക്.
രാവിലെ 5:45 ഓടെയാണ് സംഭവം. കാക്കനാട് വെച്ച് നടന്ന കുട്ടികളുടെ കോമ്പറ്റീഷനില്‍ പങ്കെടുത്ത് മടങ്ങവേയാണ് അപകടമുണ്ടായത്.