/sathyam/media/media_files/2025/04/02/Fm8qjd1gxqsXFEO6O38Y.jpg)
കോഴിക്കോട്: വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് മുസ്ലിം സംഘടനകൾ.
പാർലമെന്റിന്റെ ഇരു സഭകളിലും ബില്ലിൽ ചർച്ച പൂർത്തിയാവുകയും പാസാക്കുകയും ചെയ്തതോടെ ആശങ്കകൾ അറിയിക്കാൻ മുസ്ലിം വ്യക്തി നിയമ ബോർഡ് രാഷ്ട്രപതിയുടെ അനുമതി ലഭിക്കാൻ കാത്തിരിക്കുകയാണ്.
ലോകസഭയും രാജ്യസഭയും പാസ്സാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അന്തിമ അംഗീകാരമാണ് ഇനി ആവശ്യമായിട്ടുള്ളത്.
/sathyam/media/media_files/2025/02/13/MULmugepQ9Xb8ruaX6aD.jpg)
കേന്ദ്ര സർക്കാരിന്റെ പുതിയ വഖഫ് നിയമത്തിനെതിരെ മുസ്ലിംലീഗ് പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 16 ന് കോഴിക്കോട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കാനാണ് ലീഗിന്റെ തീരുമാനം.സമാന്തരമായി നിയമ പോരാട്ടവും സംഘടിപ്പിക്കുമെന്നാണ് ലീഗ് നേതൃത്വം അറിയിച്ചത്.
വഖഫ് നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് സമസ്തയും വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് മുസ്‍ലിം മത സംഘടനകളും പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി,അഹമ്മദാബാദ് ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ വിവിധ മുസ്‌ലിം സംഘടനകൾ ഇതിനകം പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ ഏപ്രിൽ 9 ന് കരിപ്പൂർ വിമാനത്താവള ഉപരോധമുൾപ്പടെ സംഘടിപ്പിക്കുമെന്നാണ് സോളിഡാരിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്. ബില്ലിന്റെ പകർപ്പ് കത്തിച്ചുകൊണ്ടുള്ള പ്രതിഷേധമാണ് വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം നടന്നത്.
/sathyam/media/media_files/2025/04/04/IRbpQAil670RFwdmRciI.jpg)
അതേസമയം നിയമ ഭേദഗതിയിലുള്ള ആശങ്ക അറിയിക്കാൻ മുസ്ലിം വ്യക്തി നിയമ ബോർഡിന് അനുമതി ലഭ്യമായില്ലെങ്കിൽ അതും കനത്ത തിരിച്ചടി ആയേക്കും. വഖഫ് നിയമത്തിൽ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാർ പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം നിലപാട് മയപ്പെടുത്താൻ സാധ്യതയില്ല.
എന്നാൽ സുപ്രീം കോടതിയിൽ വിഷയം പരിഗണിക്കപ്പെടുമ്പോൾ അനുകൂല നിലപാട് ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് മുസ്ലിംലീഗ് ഉൾപ്പടെയുള്ള സംഘടനകൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us