New Update
/sathyam/media/media_files/2025/04/14/3wKdBwdnWwc4VNNcHGDF.jpg)
ചെന്നൈ: 2025 ലെ വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
Advertisment
എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസി, കോണ്‍ഗ്രസ് എംപിമാരായ മുഹമ്മദ് ജാവേദ്, ഇമ്രാന്‍ പ്രതാപ്ഗര്‍ഹി, എഎപി എംഎല്‍എ അമാനത്തുള്ള ഖാന്‍, ആസാദ് സമാജ് പാര്‍ട്ടി മേധാവി ചന്ദ്രശേഖര്‍ ആസാദ്, സമാജ്വാദി പാര്‍ട്ടി എംപി സിയാ ഉര്‍ റഹ്‌മാന്‍ ബാര്‍ക്ക് എന്നിവര്‍ നേരത്തെ വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
12 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞയാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും വഖഫ് (ഭേദഗതി) ബില്‍ പാസായി. ഏപ്രില്‍ 5 ന് പ്രസിഡന്റ് ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ അത് നിയമമായിരുന്നു.