ചെന്നൈ: തമിഴ്നാട്ടില്‍ വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ട് ഒരു ദര്‍ഗ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ വെല്ലൂര്‍ ഗ്രാമത്തില്‍ നിന്ന് ആരെയും കുടിയിറക്കില്ലെന്ന് താമസക്കാര്‍ക്ക് ഉറപ്പ് നല്‍കി കോണ്‍ഗ്രസ് എംഎല്‍എ ഹസന്‍ മൗലാന.
വഖഫ് ബോര്‍ഡിന്റെ ഭൂമിയുടെ അവകാശവാദം അനുബന്ധ രേഖകള്‍ ഉപയോഗിച്ച് തെളിയിക്കപ്പെട്ടാല്‍ ഗ്രാമവാസികള്‍ നാമമാത്രമായ വാടക നല്‍കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെല്ലൂര്‍ ജില്ലയിലെ കാട്ടുകൊലൈ ഗ്രാമത്തിലെ 150 ഓളം കുടുംബങ്ങള്‍ക്ക് അവരുടെ ഭൂമി വഖഫിന്റേതാണെന്ന് വ്യക്തമാക്കുന്ന നോട്ടീസ് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.