ഡല്‍ഹി: രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും കാരണമായ വഖഫ് (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും.
നിയമം മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ശ്രമമാണെന്നും വിമര്‍ശകര്‍ വാദിക്കുമ്പോള്‍, വഖഫ് സ്വത്തുക്കളുടെ നടത്തിപ്പില്‍ സുതാര്യത ഉറപ്പാക്കാന്‍ ഭേദഗതി അനിവാര്യമാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന് മുമ്പാകെ ആകെ 73 ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഹര്‍ജികള്‍ പരിഗണിക്കും.