വഖഫ് ഇടപെടൽ. സുപ്രീം കോടതിയ്ക്ക് നേരെ അധിക്ഷേപ ഹാഷ്ടാഗുകൾ

ബിജെപി നിയമസഭാംഗങ്ങളെയും സര്‍ക്കാരിനെയും പിന്തുണയ്ക്കുന്ന ഒരു വിഭാഗം സോഷ്യല്‍ മീഡിയ പേജുകളിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്..

New Update
Waqf Amendment Act legal battle begins, Supreme Court to hear 73 petitions today

ഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകളെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ സമീപകാല പരാമര്‍ശങ്ങളില്‍ അധിക്ഷേപകരമായ ഹാഷ്ടാഗുകള്‍ പുറത്ത്.

Advertisment

ബിജെപി നിയമസഭാംഗങ്ങളെയും സര്‍ക്കാരിനെയും പിന്തുണയ്ക്കുന്ന ഒരു വിഭാഗം സോഷ്യല്‍ മീഡിയ പേജുകളിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്..


സുപ്രീം കോടതിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയാണ് ഓണ്‍ലൈന്‍ ആക്രമണം അഴിച്ചുവിട്ടത്. സുപ്രീം കോടതിയെ അധിക്ഷേപിക്കുന്ന ഹാഷ്ടാഗുള്ള ആയിരക്കണക്കിന് പോസ്റ്റുകളാണ് അവ പ്രസിദ്ധീകരിച്ചിരിക്കുന്നത്.


മെയ് 5 ന് അടുത്ത വാദം കേള്‍ക്കുന്നത് വരെ ഒരു വഖഫ് സ്വത്തിന്റെയും സ്വഭാവം മാറ്റരുതെന്ന് ഏപ്രില്‍ 18 ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു.