/sathyam/media/media_files/2026/02/24/supreme-court-2026-02-24-14-29-02.jpg)
ന്യൂഡല്‍ഹി: മുനമ്പം ഭൂമി തർക്കത്തിൽ പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ച നടപടി നിയമവിരുദ്ധമാണെന്ന് കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ.
ഒരു ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാൻ വഖഫ് ട്രിബ്യൂണലിന് മാത്രമേ അധികാരമുള്ളൂ എന്നും സർക്കാരിന്റെ നീക്കം ചട്ടവിരുദ്ധമാണെന്നും ബോർഡ് ഹർജിയിൽ വാദിക്കുന്നു.
വഖഫ് ആക്ട് സെക്ഷൻ 83(1) പ്രകാരം വഖഫ് ഭൂമി സംബന്ധിച്ച തർക്കങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് വഖഫ് ട്രിബ്യൂണലാണെന്നും, കോടതികൾക്കോ സർക്കാർ നിയമിക്കുന്ന ജുഡീഷ്യൽ കമ്മീഷനോ ഇതിന് അധികാരമില്ലെന്നും ബോർഡ് ചൂണ്ടിക്കാട്ടി.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും, കേസ് നിലവിൽ കോഴിക്കോട് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയിലാണെന്നും ഹർജിയിൽ പരാമർശമുണ്ട്.
സി.പി.എം നേതാവ് എം.കെ. സക്കീർ അധ്യക്ഷനായ വഖഫ് ബോർഡ് തന്നെ സർക്കാരിനെതിരെ കോടതിയെ സമീപിച്ചത് രാഷ്ട്രീയമായും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us