'ഓപ്പറേഷന്‍ സിന്ദൂര്‍- ഇന്ത്യ സമര്‍ത്ഥമായി തിരഞ്ഞെടുത്ത നാമം': ശശി തരൂർ

യുഎസിലെ നാഷണൽ പ്രസ് ക്ലബിൽ നടന്ന ഒരു പരിപാടിയിലാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് സ്വീകരിക്കാനുള്ള കാരണത്തെ പറ്റിയുള്ള ചോദ്യം ഉയർന്നത്.

New Update
tharoor

വാഷിങ്ടൺ: ഓപ്പറേഷൻ സിന്ദൂർ എന്ന നാമം ഇന്ത്യ സമർത്ഥമായി നൽകിയതാണെന്ന് ശശി തരൂർ. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിദേശ രാജ്യങ്ങളിൽ പ്രതിനിധി സംഘം സന്ദർശനം നടത്തുന്നതിനിടയിലാണ് തരൂരിൻറെ വിശദീകരണം. 

Advertisment

യുഎസിലെ നാഷണൽ പ്രസ് ക്ലബിൽ നടന്ന ഒരു പരിപാടിയിലാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് സ്വീകരിക്കാനുള്ള കാരണത്തെ പറ്റിയുള്ള ചോദ്യം ഉയർന്നത്.

അതിന് ഉത്തരം നൽകുകയായിരുന്നു പ്രതിനിധി സംഘത്തിൻറെ തലവൻ കൂടിയായ ശശി തരൂർ.

'സിന്ദൂരം ഇന്ത്യയുടെ പാരമ്പര്യത്തിൻറെ ഭാഗമാണ്. വിവാഹിതരായ സ്ത്രീകളുടെ നെറ്റിയുടെ മധ്യഭാഗത്തായാണ് ഇത് പുരട്ടുന്നത്.

ഹിന്ദുവിഭാഗത്തിൽ നിന്നല്ലാത്ത സ്ത്രീകളും സിന്ദൂരം ഉപയോഗിക്കാറുണ്ട്. കല്ല്യാണത്തിന് ആരംഭിക്കുന്ന സിന്ദൂരമിടൽ കല്ല്യാണം കഴിഞ്ഞ ദിവസം മുതൽ സ്ത്രീകൾ തുടരുന്നു. 

പഹൽഗാമിൽ തീവ്രവാദികൾ ചെയ്തത് ഭാര്യമാരുടെയും കുട്ടികളുടെയും മുന്നിൽ പുരുഷന്മാരെ വെടിവച്ചുകൊല്ലുകയും സ്ത്രീകളെ വെറുതെ വിടുകയുമാണ്.

എന്നെയും കൊല്ലൂ എന്ന് ഒരു സ്ത്രീ നിലവിളിച്ചപ്പോൾ,  ഇല്ല, നീ തിരിച്ചു പോയി ഞങ്ങൾ എന്താണ് ചെയ്തതെന്ന് അവരോട് പറയൂ എന്നായിരുന്നു തീവ്രവാദികളുടെ ഉത്തരം' എന്നും ശശി തരൂർ പറഞ്ഞു.