/sathyam/media/media_files/2025/09/02/water-level-2025-09-02-15-19-26.jpg)
ഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ തുടരുന്നതിനെ തുടര്‍ന്ന് ഓള്‍ഡ് മണാലിയില്‍ ജലനിരപ്പ് ഉയരുന്നു. ശക്തമായ ഒഴുക്കില്‍ നദിക്ക് കുറുകെയുണ്ടായിരുന്ന പാലം തകര്‍ന്നു. മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
അതിശക്തമായ മഴയും വെള്ളപ്പൊക്കവും ഹിമാചല്‍ പ്രദേശിന് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കുളു- മണാലി ദേശീയപാതയുടെ പല ഭാഗങ്ങളും ഒലിച്ചുപോയി. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ കാലാവസ്ഥ മോശമായി തുടരുകയാണ്.
ടൂറിസ്റ്റ് ബസ്സുകളടക്കം പല വാഹനങ്ങളും പലയിടത്തും കുടുങ്ങിക്കിടക്കുകയാണ്.
'ജില്ലയിലെ മിക്കവാറും എല്ലാ ഉപവിഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. മണാലിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്. ബിയാസ് നദിയിലെ ശക്തമായ ഒഴുക്കിനെ തുടര്‍ന്നാണ് ദേശീയപാതയ്ക്ക് കേടുപാടുകള്‍ സംഭവിച്ചത്.
ഓള്‍ഡ് മണാലിയിലെ പാലവും തകര്‍ന്നു. നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ആളപായമില്ല. എന്നാല്‍ വസ്തുവകകള്‍ക്ക് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് കുളു എസ്പി ഡോ. കാര്‍ത്തികേയന്‍ ഗോകുല്‍ ചന്ദ്രന്‍ പ്രതികരിച്ചു.