ചെന്നൈ: 2022-ലെ വെങ്ങൈവയല്‍ വാട്ടര്‍ ടാങ്കില്‍ മലിനീകരണം ഉണ്ടാക്കിയ കേസില്‍ മൂന്ന് ദളിത് യുവാക്കള്‍ക്കെതിരെ തമിഴ്നാട് ക്രൈം ബ്രാഞ്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിബി-സിഐഡി) കുറ്റപത്രം സമര്‍പ്പിച്ചു.
2022 ഡിസംബര്‍ 26-ന് വെള്ളാളര്‍ പോലീസ് ഐപിസി സെക്ഷന്‍ 328 പ്രകാരം മനഃപൂര്‍വ്വം ഉപദ്രവമുണ്ടാക്കുന്ന വസ്തുക്കള്‍ കലര്‍ത്തിയതിനും പട്ടികജാതി-പട്ടികവര്‍ഗ (എസ്സി/എസ്ടി) വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ 3(1)(ബി), 3(1)(x), 3(2) (v a) എന്നീ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു
എസ്സി/എസ്ടി അംഗങ്ങള്‍ക്കെതിരെ വിവേചനം കാണിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തതിന് അവരുടെ പരിസരത്തോ സമീപത്തോ വിസര്‍ജ്യം, മലിനജലം പോലുള്ള വസ്തുക്കള്‍ വലിച്ചെറിയല്‍, അവരുടെ ജലസ്രോതസ്സുകള്‍ മലിനമാക്കല്‍ തുടങ്ങിയ മറ്റ് പ്രസക്തമായ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.
വെങ്ങൈവയല്‍ ഗ്രാമത്തിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് വെള്ളം കുടിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ദിയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്ന പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.