New Update
/sathyam/media/media_files/y31c3XJiX2sNBQeraCjM.jpg)
ഡല്‍ഹി: കേരളത്തെ നടുക്കിയ വയനാട് ദുരന്തം രാജ്യസഭയിൽ ചർച്ച ചെയ്യാൻ അനുമതി നിഷേധിച്ചതോടെ രാജ്യസഭ പ്രക്ഷുബ്ധമായി. കേരള എം.പിമാരുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് തുടങ്ങി വെച്ച അജണ്ട മാറ്റിവെച്ച് വയനാട് വിഷയം ഉന്നയിക്കാൻ ചെയർമാൻ ജഗ്ദീപ് ധൻഖർ നിർബന്ധിതനാവുകയായിരുന്നു.
ദുരന്തത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാൻ തയാറാകാത്ത നടപടിക്കെതിരെ കേരള കോണ്‍ഗ്രസ് എം.പി ജോസ് കെ. മാണി സഭയില്‍ ആഞ്ഞടിച്ചു. ദുരന്തമുഖത്ത് സഹായം എത്തിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ദുരന്തത്തിന്റെ ഭീതിദമായ അവസ്ഥ എണ്ണി പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം സഭയിൽ വിമർശനം ഉന്നയിച്ചത്.
സൈനിക സഹായത്തോകൊപ്പം കേരള സർക്കാറിന് സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്ന് എല്‍.ഡി.എഫ് യു.ഡി.എഫ് എം.പിമാർ ഒറ്റകെട്ടായി ആവശ്യപ്പെട്ടു. ജോസ് കെ. മാണിക്ക് പുറമെ കേരളത്തില്‍ നിന്നുള്ള എം.പിമാരായ പി.വി അബ്ദുല്‍വഹാബ്, ജോണ്‍ ബ്രിട്ടാസ്, എ.എ റഹീം, സന്തോഷ് കുമാർ, ജെബി മേത്തർ, ഡോ. വി. ശിവദാസൻ എന്നിവർ വയനാട് ദുരന്തത്തിന്റെ ഭീതിദമായ അവസ്ഥ സഭക്ക് മുമ്പാകെ വെച്ചു.
https://www.facebook.com/share/r/YJcJire25Z3VkZNW/?mibextid=oFDknk