Advertisment

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥി: ടിഡിപിയുടെ ചന്ദ്രശേഖര്‍ പെമ്മസാനി എന്‍ഡിഎ മന്ത്രിസഭയുടെ ഭാഗമാകും

5,700 കോടി രൂപയിലധികം കുടുംബ സ്വത്തുക്കളാണ് ഇദ്ദേഹത്തിനുള്ളത്.  2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥിയാണ് തെലുങ്കുദേശം പാര്‍ട്ടിയുടെ പെമസാനി .

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Chandra Sekhar

ഡല്‍ഹി: ടിഡിപിയുടെ ഗുണ്ടൂര്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രശേഖര്‍ പെമസാനി ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാരിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ട്.

Advertisment

48 കാരനായ ചന്ദ്ര ശേഖര്‍ പെമ്മസാനി ഡോക്ടറാണ്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ധനികരായ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു അദ്ദേഹം. 2024 ലോക്സഭാ തിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം തന്റെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം നടത്തിയത്.

5,700 കോടി രൂപയിലധികം കുടുംബ സ്വത്തുക്കളാണ് ഇദ്ദേഹത്തിനുള്ളത്.  2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥിയാണ് തെലുങ്കുദേശം പാര്‍ട്ടിയുടെ പെമസാനി .

Advertisment