കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ സ്ഫോടനം. സംഭവത്തില്‍ പരിക്കേറ്റയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുര്‍ഷിദാബാദിലെ രാമകൃഷ്ണ പള്ളി പ്രദേശത്ത് വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. സ്‌ഫോടനത്തില്‍ ഫരീദ് ഷെയ്ഖ് എന്നയാള്‍ക്കാണ് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു.
സ്ഫോടനത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെന്നും ഇത് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു
ഷെയ്ഖിന്റെ വസതിയില്‍ അസംസ്‌കൃത ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് ബിജെപി ആരോപിച്ചു
ഷെയ്ഖ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ബിജെപി എംഎല്‍എയും പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ആവശ്യപ്പെട്ടു.