ഇന്ത്യയില്‍ മനുഷ്യരിലും പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; രോഗം കണ്ടെത്തിയത് നാല് വയസ്സുള്ള കുട്ടിയില്‍; 2019 ന് ശേഷമുള്ള രണ്ടാമത്തെ കേസ്

കുട്ടിക്ക് വീട്ടിലും ചുറ്റുപാടുകളിലും കോഴികളുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു. കുടുംബത്തിലും പരിസര പ്രദേശങ്ങളിലും ശ്വാസകോശ സംബന്ധമായ അസുഖമുള്ള ആരും ഉണ്ടായിരുന്നില്ലെന്നും ഏജന്‍സി അറിയിച്ചു.

New Update
 bird flu

ഡല്‍ഹി: ഇന്ത്യയില്‍ മനുഷ്യരിലും പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ച്  ലോകാരോഗ്യ സംഘടന.  പശ്ചിമ ബംഗാളിലാണ് രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള കുട്ടിയിലാണ് രോഗം കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

Advertisment

കഠിനമായ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, കടുത്ത പനി, വയറുവേദന എന്നിവ കാരണം ഫെബ്രുവരിയിലാണ് കുട്ടിയെ പ്രാദേശിക ആശുപത്രിയിലെ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചത്. രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ശേഷം മൂന്ന് മാസത്തിന് ശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തതായും ലോകാരോഗ്യ സംഘടന അറിയിച്ചു.

കുട്ടിക്ക് വീട്ടിലും ചുറ്റുപാടുകളിലും കോഴികളുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു. കുടുംബത്തിലും പരിസര പ്രദേശങ്ങളിലും ശ്വാസകോശ സംബന്ധമായ അസുഖമുള്ള ആരും ഉണ്ടായിരുന്നില്ലെന്നും ഏജന്‍സി അറിയിച്ചു.

ഇന്ത്യയില്‍ നിന്നുള്ള എച്ച്9എന്‍2 പക്ഷിപ്പനിയുടെ രണ്ടാമത്തെ മനുഷ്യ അണുബാധയാണിത്. 2019 ലാണ് ആദ്യത്തേത് സ്ഥിരീകരിച്ചതെന്ന് ഏജന്‍സി അറിയിച്ചു.

Advertisment