Advertisment

എന്തുകൊണ്ടാണ് പാകിസ്ഥാന്‍ നരേന്ദ്ര മോദിയെ അഭിനന്ദിക്കാത്തത്? പ്രതികരിക്കാതെ ഒഴിഞ്ഞുമാറി വിദേശകാര്യ മന്ത്രാലയം

തങ്ങളുടെ നേതൃത്വത്തെക്കുറിച്ച് തീരുമാനിക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ അവകാശമാണെന്നാണ് ചോദ്യത്തിന് മറുപടിയായി വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ച് പറഞ്ഞത്.

New Update
Pakistan

ഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ അയല്‍രാജ്യങ്ങളുമായും സഹകരണപരമായ ബന്ധം ആഗ്രഹിക്കുന്നുവെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം.

Advertisment

പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായായിരുന്നു പ്രതികരണം. ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് ആവശ്യപ്പെട്ടു.

എന്നാല്‍ തിരഞ്ഞെടുപ്പ് വിജയത്തില്‍ നരേന്ദ്ര മോദിയെ രാജ്യം അഭിനന്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ പാക് വിദേശകാര്യ വക്താവ് ഒഴിഞ്ഞുമാറി. തങ്ങളുടെ നേതൃത്വത്തെക്കുറിച്ച് തീരുമാനിക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ അവകാശമാണെന്നാണ് ചോദ്യത്തിന് മറുപടിയായി വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ച് പറഞ്ഞത്.

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് അഭിപ്രായം പറയാന്‍ രാജ്യം ഇല്ലെന്നും അവര്‍ പറഞ്ഞു. ഇന്ത്യയില്‍ സര്‍ക്കാര്‍ രൂപീകരണം നടക്കുന്നതിനാല്‍ നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് അപ്രസക്തമാണെന്നും അവര്‍ പറഞ്ഞു.

ബിജെപി നേതാക്കള്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ രാജ്യത്തെ പരിഹസിച്ചതിനെ പരാമര്‍ശിച്ച് 'ഇന്ത്യയില്‍ നിന്ന് ആരോപണങ്ങള്‍ വന്നിട്ടും' പാകിസ്ഥാന്‍ ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയതെന്നും അവര്‍ അവകാശപ്പെട്ടു.

Advertisment