/sathyam/media/media_files/N0YD9tPIKjphqTyxR6Uc.jpg)
ഡൽഹി: മഡൻഗിരിൽ ഭര്‍ത്താവിൻ്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചശേഷം മുളകുപൊടി വിതറി ഭാര്യ. ദിനേഷിനെയാണ് ഭാര്യ ആക്രമിച്ചത്.
അതീവ ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ സഫ്ദർജംഗ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയില്‍ തുടരുകയാണ്.
ഒക്ടോബർ 2ന് പുലർച്ചെ 3:15 നാണ് കേസിനാസ്പദമായ സംഭവം. ദിനേഷ് അലറുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. വാടകയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്.
വീട്ടുടമയാണ് ദിനേഷിനെ ആശുപത്രിയിലെത്തിച്ചത്. ദമ്പതികൾ തമ്മില്‍ വാക്കുതർക്കം ഉണ്ടാകുകയും പിന്നീട് ദിനേഷ് ഉറങ്ങുന്നതിനിടെ തിളച്ച എണ്ണ ശരീരത്തിൽ ഒഴിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് കേസെടുത്തു.
ആശുപത്രിയിൽ നിന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ ഭാര്യ തന്നെ ഉപദ്രവിച്ചുവെന്ന് ദിനേഷ് പറഞ്ഞു. നിലവിളിച്ചാൽ കൂടുതൽ എണ്ണ ഒഴിക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയെന്നും ദിനേഷ് മൊഴി നൽകി. ദിനേഷും സാധനയും ഏകദേശം എട്ട് വർഷമായി വിവാഹിതരാണ്. മുൻപ് ഇവർക്കിടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.