ഭാ​ര്യ​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഹൃ​ദ​യാ​ഘാ​ത​മെ​ന്ന് വ​രു​ത്തി തീ​ർ​ത്ത യു​വാ​വ് പി​ടി​യി​ൽ. ശ​വ​സം​സ്കാ​ര ച​ട​ങ്ങി​നെ​ത്തി​യ രാ​ജേ​ശ്വ​രി​യു​ടെ ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ പാ​ട് ക​ണ്ട​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി. ഇ​വ​ർ ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു

വി​വാ​ഹി​ത​രാ​യി​ട്ട് മൂ​ന്ന് വ​ർ​ഷ​മാ​യി​ട്ടും മ​ക്ക​ളി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഫ​ക്കി​ര​പ്പ രാ​ജേ​ശ്വ​രി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

New Update
wife-murder

ബം​ഗ​ളു​രു: ഭാ​ര്യ​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഹൃ​ദ​യാ​ഘാ​ത​മെ​ന്ന് വ​രു​ത്തി തീ​ർ​ത്ത യു​വാ​വ് പി​ടി​യി​ൽ.

Advertisment

ക​ർ​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി ജി​ല്ല​യി​ലെ നെ​ഗി​ന​ഹ​ൽ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

രാ​ജേ​ശ്വ​രി ഫ​ക്കീ​ര​പ്പ ഗി​ല​ക്ക​ന​വ​ർ (21) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഫ​ക്കീ​ര​പ്പ ഗി​ല​ക്ക​ന​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ​വ​സം​സ്കാ​ര ച​ട​ങ്ങി​നെ​ത്തി​യ രാ​ജേ​ശ്വ​രി​യു​ടെ ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ പാ​ട് ക​ണ്ട​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി. ഇ​വ​ർ ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

രാ​ജേ​ശ്വ​രി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റുമോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ക്കു​ക​യും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ രാ​ജേ​ശ്വ​രി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഫ​ക്കീ​ര​പ്പ കു​റ്റം സ​മ്മ​തി​ച്ചു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ജ​യി​ലി​ലേ​ക്ക​യ​ച്ചു.


വി​വാ​ഹി​ത​രാ​യി​ട്ട് മൂ​ന്ന് വ​ർ​ഷ​മാ​യി​ട്ടും മ​ക്ക​ളി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഫ​ക്കി​ര​പ്പ രാ​ജേ​ശ്വ​രി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

രാ​ജേ​ശ്വ​രി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തു

Advertisment