ഡൽഹി: കൂട്ടക്കൊല, അപഹരണം, അഴിമതി തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് വിചാരണനടത്താനായി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ തങ്ങൾക്ക് വിട്ടു നല്കണമെന്ന് കഴിഞ്ഞ മാസം ബംഗ്ളാദേ ശിലെ താൽക്കാലിക സർക്കാർ ഇന്ത്യയോടഭ്യർത്ഥി ക്കുകയുണ്ടായി.
ഷേഖ് ഹസീനയെ വിട്ടുനല്കിയില്ലെങ്കിൽ ബംഗ്ളാദേശ് ഇന്ത്യ ക്കെതിരായ നിലപാടുകൾ കടുപ്പിക്കും.ഇന്ത്യ തങ്ങളുടെ അയൽരാജ്യമാണെന്നും ചൈന തങ്ങളുടെ പാർട്ടണർ ആണെന്നും ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി അടുത്തിടെ പറഞ്ഞത് വളരെ ശ്രദ്ധേയമാണ്.
നിരോധിച്ചിരുന്ന ജമാഅത്തെ ഇസ്‌ലാമി പോലുള്ള കടുത്ത മതവർ ഗീയ ശക്തികൾ ഇപ്പോൾ നിരോധനം അവസാനിച്ചതോടെ അവി ടുത്തെ ഹിന്ദു മൈനോറിറ്റിക്കും ഇന്ത്യക്കും എതിരായ നിലപാടു കൾ ശക്തമാ ക്കിയിരിക്കുകയാണ്.
ഒളിഞ്ഞും തെളിഞ്ഞും ന്യൂനപക്ഷങ്ങൾ അവിടെ ആക്രമിക്ക പ്പെടുന്നു.ഹിന്ദു - ക്രിസ്ത്യൻ സ്ത്രീകൾ ബുർഖ ധരിച്ചില്ല എന്നാരോപിച്ച് ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ തെരുവിൽ അവരെ ആയുധങ്ങളുമായി നിഷ്ടൂരം മർദ്ദിക്കുന്ന വിഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ബംഗ്ളാദേശിലെ ന്യൂനപക്ഷങ്ങൾ ഭീതിയിലാണ്.ഷേഖ് ഹസീനയോടും പിതാവ് ബംഗബന്ധു മുജീബുർ റഹ്‌മാനോടുമുള്ള അമർഷം മതതീവ്രവാദികൾ പരസ്യമായാണ് പ്രകടിപ്പിക്കുന്നത്. ഇന്ത്യയോടുള്ള അവരുടെ ശത്രുത പരസ്യമാക്കാനും അവർ മടിക്കുന്നില്ല.
രാഷ്ട്രപിതാവ് എന്ന സ്ഥാനത്തുനിന്നും മുജീബുർ റഹ്‌മാനെ മാറ്റുകയും അദ്ദേഹത്തിൻറെ പ്രതിമകളും കട്ടൗട്ടുകളും നശിപ്പി ക്കുകയും ചെയ്തിരിക്കുന്നു. ഷേഖ് ഹസീനയെ വിട്ടുനൽകാൻ ഇന്ത്യ തയ്യറായില്ലെങ്കിൽ ബംഗ്ളാദേശിൽ വീണ്ടും പ്രതിഷേധങ്ങളും പ്രകടനങ്ങളും കനക്കും.
ത്രിപുര - മേഘാലയ ഉൾപ്പടെ സെവൻ സിസ്റ്റർ സ്റ്റേറ്റുകളിലേക്ക് കൊൽക്കത്ത വഴിയുള്ള ഇന്ത്യയുടെ ചരക്കുനീക്കം ബംഗ്ളാദേശ് വഴിയുള്ള അന്തരാഷ്ര ഹൈവേയിലൂടെയാണ്.ആ വഴി 500 കി.മീറ്റർ മാത്രമാണു ദൂരം. അത് തടയപ്പെട്ടാൽ ഡാര്ജിലിംഗ് നാഥുല വഴി ചുറ്റിവരാൻ 1600 കിലോമീറ്റർ വേണ്ടിവരും.
ഷേഖ് ഹസീനയെ വിട്ടു നൽകിയില്ലെങ്കിൽ ഈ ഹൈവേ വഴി യുള്ള ഇന്ത്യയുടെ ചരക്കുഗതാഗതത്തെ അത് ബാധിക്കാനിടയുണ്ട്. മറ്റു കാര്യമായ ബുദ്ധിമുട്ടൊന്നും ഉണ്ടാകാൻ പോകുന്നില്ല.
ഇന്ത്യയും ബംഗ്ലദേശും തമ്മിൽ കുറ്റവാളികളെ പരസ്പ്പരം കൈ മാറുന്നതിനായി ഇരു രാജ്യങ്ങളും 2013 ൽ കരാർ ഒപ്പുവച്ചിട്ടുണ്ട്.
ആ കരാർ പ്രകാരം ഷേഖ് ഹസീനയെ തങ്ങൾക്കു കൈമാറണ മെന്നാണ് ബംഗ്ലാദേശ് ആവശ്യപ്പെടുന്നത്. എന്നാൽ പ്രസ്തുത കരാറിൽ ഇരു രാജ്യത്തെയും രാഷ്ട്രീയനേതാക്കളെ കൈമാറാൻ പാടില്ല എന്ന വ്യവസ്ഥ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഹസീന ഇന്ന് ഒരു ക്രിമിനൽ കുറ്റവാളിയാണെന്നും രാഷ്ട്രീയ നേതാവ് എന്ന പ്രിവിലേജ് അവർക്കു നൽകാൻ പാടില്ലെന്നുമുള്ള ബംഗ്ലാദേശ് നിലപാട് ഇന്ത്യ അംഗീകരിക്കുന്നില്ല.
ചുരുക്കത്തിൽ ബംഗ്ളാദേശ് എന്ത് നിലപാടെടുത്തലും ഷേഖ് ഹസീനയെ വിട്ടുനൽകാൻ ഇന്ത്യ ഒരിക്കലും തയ്യാറാകില്ല എന്നതാണ് വാസ്തവം .