ആരവല്ലി മലനിരകൾ രാഷ്ട്രീയ മാറ്റത്തിന് കാരണമാകുമോ ? ആരവല്ലി സംരക്ഷണം പ്രതിപക്ഷം ആയുധമാക്കുമ്പോൾ വെട്ടിലാകുന്നത് കേന്ദ്ര സർക്കാർ; പുതിയ നിർവചനം ആരവല്ലിയെ സംരക്ഷിക്കാനോ തകർക്കാനോ എന്നതിലെ തർക്കം സുപ്രീം കോടതിയിലെത്തിയിട്ടും പ്രതിപക്ഷം കേന്ദ്ര സർക്കാരിനെ ലക്ഷ്യമിടുന്നു

പ്രതിപക്ഷമാകട്ടെ ആരവല്ലി വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിക്കുകയാണ്. കേന്ദ്രസർക്കാരിന് പരിസ്ഥിതി സംരക്ഷണത്തിൽ താല്പര്യമില്ലെന്നാണ് പ്രതിപക്ഷ പാർട്ടികൾ കുറ്റപെടുത്തുന്നത്. 

New Update
aravalli range
Listen to this article
0.75x1x1.5x
00:00/ 00:00

ഡൽഹി: ആരവല്ലി മലനിരകൾ സംരക്ഷിക്കണമെന്നതിൽ രണ്ടഭിപ്രായമില്ല, എന്നാൽ ഖനനാമതി അടക്കമുള്ള കാര്യങ്ങളിൽ പുതിയ നിർവ്വചനത്തേയോ സംസ്ഥാന സർക്കാരുകളുടെയോ അധികാരപരിധി എന്ന് പറഞ്ഞ് മാറി നിൽക്കാൻ കഴിയില്ല. 

Advertisment

വനം പരിസ്ഥിതി മന്ത്രാലയം ഇക്കാര്യത്തിൽ കൃത്യമായ ഇടപെടൽ കൃത്യസമയത്ത് നടത്തിയേ പറ്റൂ. ആരവല്ലി മലനിരകളുടെ സൗന്ദര്യം, പ്രാധാന്യം, ആവശ്യകത അങ്ങനെ എല്ലാം ഉൾക്കൊണ്ട് മുന്നോട്ട് പോവുക എന്ന സമീപനമാകണം ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ടത്. 


പ്രതിപക്ഷമാകട്ടെ ആരവല്ലി വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിക്കുകയാണ്. കേന്ദ്രസർക്കാരിന് പരിസ്ഥിതി സംരക്ഷണത്തിൽ താല്പര്യമില്ലെന്നാണ് പ്രതിപക്ഷ പാർട്ടികൾ കുറ്റപെടുത്തുന്നത്. 

മുൻ വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് തന്നെയാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ മുന്നിൽ നിന്ന് കടന്നാക്രമിക്കുന്നത്. ആരവല്ലി വിഷയം അതീവ പ്രാധാന്യമുള്ളതെന്ന് കോൺഗ്രസ് നേതൃത്വം തിരിച്ചറിയുന്നു. കർഷക സംഘടനകളെയടക്കം മുന്നിൽ നിർത്തി വലിയ പ്രക്ഷോഭമാണ് ഇക്കാര്യത്തിൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്. 

jayaram ramesh

ഖനന അനുമതിയുടെ കാര്യത്തിലടക്കം കേന്ദ്ര സർക്കാരിനെ കടന്നാക്രമിക്കുക എന്ന സമീപനം കോൺഗ്രസ് സ്വീകരിക്കുമ്പോൾ അത് കേന്ദ്രസർക്കാരിനെ ലക്ഷ്യമിട്ടെന്ന് വ്യക്തം. 


നിർവ്വചനങ്ങൾക്കും നിയമങ്ങൾക്കും അപ്പുറമാണ് പരിസ്ഥിതി സംരക്ഷണത്തിൽ സ്വീകരിക്കേണ്ട നിലപാടെന്ന് കോൺഗ്രസ് നേതാക്കൾ പറയുമ്പോൾ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സമീപനം തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. 


ആരവല്ലിയെ രാജ്യത്തെ പരിസ്ഥിതി സംരക്ഷണ പോരാട്ടങ്ങളുടെ കുന്തമുന ആകുക എന്നതാണ് കോൺഗ്രസിൻ്റെ നീക്കം. ഈ നീക്കം കണ്ടറിഞ്ഞ് പ്രതിരോധം തീർക്കാൻ ബിജെപിക്കും കേന്ദ്ര സർക്കാരിനും കഴിഞ്ഞില്ലെങ്കിൽ വലിയ രാഷ്ട്രീയ തിരിച്ചടിക്ക് കാരണമായേക്കും.

Advertisment