ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/10/20/plane-2025-10-20-13-46-16.jpg)
ഡെന്‍വര്‍: ഡെന്‍വറില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡ് വായുവില്‍ പൊട്ടിയതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തേണ്ടിവന്നു. പൈലറ്റുമാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
Advertisment
ഒക്ടോബര്‍ 16 ന് 140 യാത്രക്കാരും ജീവനക്കാരും സഞ്ചരിച്ചിരുന്ന വിമാനത്തിലാണ് സംഭവം. വിമാനം 36,000 അടി ഉയരത്തില്‍ പറക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിമാനം 26,000 അടി താഴ്ചയിലേക്ക് താഴ്ന്നു.
തുടര്‍ന്ന് സാള്‍ട്ട് ലേക്ക് സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങുകയായിരുന്നു. പിന്നീട് യാത്രക്കാരെ മറ്റൊരു വിമാനമായ ബോയിംഗ് 737 മാക്‌സ് 9 ല്‍ ബുക്ക് ചെയ്യുകയും ആറ് മണിക്കൂര്‍ വൈകി ലോസ് ഏഞ്ചല്‍സില്‍ എത്തിച്ചേരുകയും ചെയ്തു.