Advertisment

രാജ്യതലസ്ഥാനത്തെ പിടിമുറുക്കി അതിശൈത്യം. ഡൽഹിയിൽ താപനില 8 ഡിഗ്രി സെല്‍ഷ്യസിൽ. കാഴ്ചപരിധി കുറവായതിനാൽ നൂറോളം വിമാനങ്ങള്‍ വൈകി, പലയിടത്തും റോഡ് - റെയിൽ ഗതാഗതവും തടസപ്പെട്ടു. കനത്ത മഞ്ഞും അന്തരീക്ഷമലിനീകരണം മൂലമുള്ള പുകയും കാരണം പൊറുതിമുട്ടി നഗരവാസികൾ. വരും ദിവസങ്ങളിൽ താപനില ഇനിയും താഴ്ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

New Update
H

ഡൽഹി: തണുപ്പില്‍ വിറങ്ങലിച്ച് രാജ്യതലസ്ഥാനം. നിലവിൽ എട്ട് ഡിഗ്രി സെല്‍ഷ്യസാണ് ഡൽഹിയിലെ അന്തരീക്ഷ താപനില. 

Advertisment

കനത്ത മഞ്ഞും, അന്തരീക്ഷമലിനീകരണം മൂലമുള്ള പുകയും കാരണം നഗരങ്ങളില്‍ പലയിടങ്ങളിലും ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്.


ഗസിയബാദ്, നോയിഡ എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. മൂടൽമഞ്ഞിൽ റോഡ് - റെയിൽ ഗതാഗതവും തടസ്സപ്പെടുന്നുണ്ട്. 


ഹൃദയസംബന്ധ രോഗമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ താപനില ഇനിയും താഴ്ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 

അന്തരീക്ഷം തെളിഞ്ഞുകാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നൂറോളം വിമാനങ്ങള്‍ വൈകി. കാഴ്ചപരിധി കുറയുന്നത് വിമാന സര്‍വീസുകളെ ബാധിക്കുന്നുണ്ട്.

അതേസമയം വായു മലിനീകരണ തോത് മോശം വിഭാഗത്തിൽ നിന്ന് നേരിയ മാറ്റം വന്നിട്ടുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

 

 

Advertisment