New Update
/sathyam/media/media_files/2025/12/14/snow-fog-2025-12-14-23-01-35.jpg)
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ ഉത്തരേന്ത്യയിലുടനീളം അതിശൈത്യം തുടരുന്നു.
Advertisment
രാവിലെ പല സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെട്ടത്.
ഹരിയാന, പഞ്ചാബ്, യുപി എന്നീ സംസ്ഥാനങ്ങളിലെ താപനില അഞ്ച് ഡിഗ്രി സെൽഷ്യസിനും 10 ഡിഗ്രി സെൽഷ്യസിനുമിടയിലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡിസംബർ 28 വരെ യുപി, ബിഹാർ, പഞ്ചാബ്, രാജസ്ഥാൻ, ചണ്ഡീഗഡ്, ഹരിയാന, വടക്കൻ ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ, വടക്കൻ മധ്യപ്രദേശ്, ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ അതിശൈത്യം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, ജമ്മു കാഷ്മീരിലും ലഡാക്കിലും താപനില പൂജ്യത്തിനും താഴെയായി. ഉത്താരഖണ്ഡിലും ഹിമാചൽ പ്രദേശിലും മഞ്ഞുവീഴ്ച തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us