ഡല്‍ഹി: യുവതിയും അഞ്ച് വയസുള്ള മകനും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ചയാണ് 25 കാരിയായ വന്ദനയെയും അഞ്ച് വയസുള്ള മകന്‍ ചിന്തുവിനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വന്ദനയെയും ചിന്തുവിനെയും സദര്‍ കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബൈജ്‌നാഥ്പൂര്‍ ഗ്രാമത്തിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ആതിഷ് കുമാര്‍ സിംഗ് പറഞ്ഞു.
തങ്ങള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും സംഭവത്തിന് മുമ്പും തര്‍ക്കമുണ്ടായിരുന്നുവെന്നും യുവതിയുടെ ഭര്‍ത്താവ് ശേഷ്മണി രാജ്ഭര്‍ പറഞ്ഞു.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും സിംഗ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്നും എഎസ്പി പറഞ്ഞു.